Friday 27 December 2019 12:39 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരുവും കറുപ്പും മാറും, മുടികൊഴിച്ചിൽ തടയും; കറ്റാർ വാഴ ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിച്ചാൽ

aloevera

∙ ത്വക്കിനും ശരീരത്തിനും ഒരുപോെല ഗുണം െചയ്യുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ െജല്ലിൽ ശുദ്ധമായ തേനും കൂടി േചർത്ത് ഉപയോഗിക്കുന്നത് ചർമത്തിലെ ചുളിവുകൾ മാറ്റാൻ നല്ലതാണ്.

∙ ഈ മിശ്രിതം ഫ്രിജിൽ സൂക്ഷിക്കുക. ദിവസവും മുഖത്തിലും കഴുത്തിലും പുരട്ടി, 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം െകാണ്ട് കഴുകി കളയുക.

∙ കറ്റാർവാഴ െജൽ മോയിസ്ചുറൈസർ േപാലെ പ്രവർത്തിക്കും. മുഖത്തെ കറുത്തപാടുകൾ മാറ്റാനും നിറം നൽകാനും കറ്റാർവാഴ ഉപയോഗിക്കാം.

∙ മുഖക്കുരു കുറയ്ക്കാനും ഫലപ്രദം. സൂര്യപ്രകാശംമൂലമുള്ള കരുവാളിപ്പ് മാറ്റാനും ഉത്തമം. തലമുടിക്കും കറ്റാർവാഴ വളരെ നല്ലതാണ്.

∙ മുടി െകാഴിച്ചിൽ തടയുന്നതിനും താരൻ മാറ്റുന്നതിനും നല്ലതാണ്.

Tags:
  • Beauty Tips