Tuesday 31 December 2019 12:07 PM IST

സ്കൂൾ കാലം തൊട്ട് തുടങ്ങിയ ശീലം; കാച്ചെണ്ണയും താളിയും ചേരുന്ന ആനിയുടെ സൗന്ദര്യക്കൂട്ട്

Annie

Cooking Expert

annie മോഡലുകൾ : റിയ, ഷാരോൺ, ഫോട്ടോ : സരിൻ രാംദാസ്

‘ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല. പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളത്.’