Wednesday 18 May 2022 03:55 PM IST : By സ്വന്തം ലേഖകൻ

ബദാം ഓയിലും പാലും നാരങ്ങാനീരും ചേര്‍ത്തൊരു മാജിക്; മുഖം വെട്ടിത്തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ

beauuhhj6567788butter

മുഖക്കുരുവിന്റെ പാടും കറുത്തനിറവും ഇല്ലാതാക്കി മുഖം വെട്ടിത്തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ..

1.  ഒരു ടീസ്പൂൺ വീതം ബദാം ഓയിൽ, പാൽ, നാരങ്ങാനീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസം തിരിച്ചറിയാം. 

2. സണ്‍ ടാന്‍ മാറാനും മുഖത്തിന് നിറവും തിളക്കവും ലഭിക്കാനും തൈര് വളരെ മികച്ചതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ തൈര് മുഖത്തു തേച്ചുപിടിപ്പിച്ച് കഴുകി കളയുകയാണെങ്കില്‍ നല്ല തിളക്കം ലഭിക്കും.  

3. രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾസ്പൂൺ പാൽ, രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനു ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം. സൗന്ദര്യസംരക്ഷണത്തിനും നിറം വർധിപ്പിക്കുന്നതിനും ബെസ്റ്റാണിത്.  

Tags:
  • Glam Up
  • Beauty Tips