Tuesday 13 August 2024 11:38 AM IST : By സ്വന്തം ലേഖകൻ

ചുളിവു മാറാൻ വെണ്ണയും പാൽപാടയും, കറുത്ത തടിപ്പു മാറാൻ എരിക്കിന്റെ കറ: മധ്യവയസിലെ സൗന്ദര്യ സംരക്ഷണം

forties-beauty

∙ ആർത്തവവിരാമത്തോടെ സ്ത്രീകളിൽ പലവിധ ചർമപ്രശ്‌നങ്ങളും വരും. അതുകൊണ്ട് ചർമപരിചരണത്തിലും ആരോഗ്യകാര്യങ്ങളിലും കൂടുതൽ ശ്രദ്ധവേണം. എല്ലാ ദിവസവും അര ചെറിയ സ്‌പൂൺ ത്രിഫലചൂർണം കാൽ ചെറിയ സ്‌പൂൺതേൻ ചേർത്തു കഴിക്കുന്നതു കണ്ണിന്റെയും ത്വക്കിന്റെ ആരോഗ്യത്തിനു നല്ലതാണ്.

∙ എണ്ണ തേച്ചുകുളി ഈ പ്രായത്തിൽ വളരെ ആവശ്യമാണ്. ഉന്മേഷം ലഭിക്കാനും രക്തയോട്ടം വർധിക്കാനും ശരീരത്തിലെ ചുളിവുകൾ അകലാനുമെല്ലാം എണ്ണ പുരട്ടി മസാജ് ചെയ്‌തശേഷം കുളിക്കുന്നതു നല്ലതാണ്. ധാന്വന്തരം കുഴമ്പു തേച്ചുകുളിക്കാം. ശരീരത്തിനു ചൂടുള്ളവർ പിണ്ഡതൈലം തേച്ചു കുളിക്കുക.

∙ രാത്രി ഉറങ്ങും മുൻപു ശതാവരിക്കിഴങ്ങ് അരച്ചതു ചേർത്തു പാൽ തിളപ്പിച്ചു കുടിക്കാം. ആർത്തവവിരാമത്തിനുശേഷമുള്ള ചൂട്, അമിതവിയർപ്പ് എന്നിവ മാറും.

∙ ചുളിവുകളുള്ള ഭാഗത്തു വെണ്ണയോ, നല്ലെണ്ണയോ, പാൽപ്പാടയോ പുരട്ടി മെല്ലെ തടവുന്നതും പ പ്പായ അരച്ചുപുരട്ടി ഉണങ്ങിവരുമ്പോൾ മെല്ലെ തടവുന്നതും നല്ലതാണ്.

∙ പ്രായമായവരുടെ ശരീരത്തിൽ കാണുന്ന ചെറിയ കറുത്ത തടിപ്പു വരുന്നതകറ്റാൻ എരിക്കിന്റെ കറ മൂന്നു ദിവസം അടുപ്പിച്ചു വച്ചു കൊടുത്താൽ മതി. അടർന്നു പോയശേഷം വെളിച്ചെണ്ണ പുരട്ടാം.

∙ ശരീര ദുർഗന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ്. വിയർപ്പുനാറ്റം അകറ്റാൻ വെള്ളത്തിൽ ഒരു നാര ങ്ങയുടെ നീര് ചേർത്തു കുളിച്ചാൽ മതി. തുളസിയിലയോ നാൽപാമരമോ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.

∙ ആഴ്ചയിലൊരിക്കൽ ഉറങ്ങും മുൻപു മുഖത്ത് ആ വി പിടിക്കാം. മഞ്ഞളും ആര്യവേപ്പിലയും ചേർത്തു വെള്ളം തിളപ്പിച്ച് ആവി കൊണ്ടാൽ അണുക്കൾ നീങ്ങി ചർമം സുന്ദരമാകും.

∙ നറുനീണ്ടിക്കിഴങ്ങ്, രാമച്ചം, ജീരകം, കരിങ്ങാലിഎന്നിവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം കുടി ക്കാനുപയോഗിക്കുക.