Thursday 13 January 2022 03:47 PM IST : By സ്വന്തം ലേഖകൻ

കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം; ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ കിടിലൻ ഫെയ്സ്പാക്കുകൾ

besan7788

പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, സൗന്ദര്യവർധനവിനും ഉത്തമമാണ് കടലമാവ്. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫെയ്സ്പാക്കുകൾ വളരെ നല്ലതാണ്.

ഫെയ്‌സ്പായ്ക്ക് തയാറാക്കാം 

. സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തിളക്കവും നൽകാൻ സഹായിക്കും. ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ദിവസേന ഇങ്ങനെ ചെയ്താൽ മുഖം തിളങ്ങും. തേനിനു പകരം പശുവിൻ പാലിലും ചാലിച്ചു മുഖത്തു പുരട്ടാം.

. കുളിക്കുന്നതിനു മുൻപ് മുഖത്ത് തൈര് തേച്ചു പിടിപ്പിക്കുക. കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുക. ഇതുപോലെ വെളിച്ചെണ്ണ ശരീരമാകെ തേച്ചു പിടിപ്പിച്ച് കടലമാവുപയോഗിച്ച് കഴുകി കളയുന്നതും നല്ലതാണ്. 

. കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആഴ്ചയിൽ നാലോ അഞ്ചോ തവണ ഈ ഫെയ്സ്പാക്ക് ഇടാം.

. മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. വരണ്ട ചർമ്മമുള്ളവർ ഈ ഫെയ്‌സ്പായ്ക്ക് ഒഴിവാക്കുക. കടലമാവിന്റെ അളവ് കുറച്ച് തൈരിന്റെ അളവ് കൂട്ടിയുള്ള മിശ്രിതം വരണ്ട ചർമ്മക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.

Tags:
  • Glam Up
  • Beauty Tips