Wednesday 12 January 2022 02:26 PM IST : By സ്വന്തം ലേഖകൻ

താരനും മുടികൊഴിച്ചിലും ഇനിയില്ല, മിനുമിനുത്ത കരുത്തുറ്റ മുടി സ്വന്തമാക്കാം; തേങ്ങാപ്പാൽ കൊണ്ടുള്ള ഹെയർപാക്കുകൾ പരീക്ഷിച്ചുനോക്കൂ..

coconut-milk

ആരോഗ്യമുള്ള, നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ താരനും മുടികൊഴിച്ചിലും പലരിലും വില്ലനായി എത്താറുണ്ട്. മുടിയ്ക്ക് കരുത്ത് നൽകാൻ തേങ്ങാപ്പാൽ ഏറ്റവും മികച്ചതാണ്. തേങ്ങാപ്പാൽ കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ പരീക്ഷിച്ചുനോക്കൂ.. ഫലം ഉറപ്പാണ്. 

തിളക്കവും മിനുസവുമുള്ള മുടി

നാലു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ നീര്, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവയെടുക്കുക. തേങ്ങപ്പാലിലേക്ക് കറ്റാർവാഴയുടെ നീരും ഒലീവ് ഓയിലും ചേർക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് പാകത്തിനുള്ള അളവാക്കുക. ഈ കൂട്ട് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളംചൂടുവെള്ളത്തിൽ തല കഴുകാം. എണ്ണമയം ഇഷ്ടമില്ലാത്തവർക്ക് ഷാംപൂ ഉപയോഗിക്കാം.

താരൻ പറപറക്കും 

നാലു ടേബിൾ സ്പൂൺ തേങ്ങാപ്പാലും രണ്ടു ടേബിൾ സ്പൂൺ വേപ്പില അരച്ചെടുത്തതും നന്നായി മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന്ശേഷം ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

മുടി കൊഴിച്ചിലിനോട് ബൈ ബൈ  

നാലു ടേബിൾ സ്പൂൺ തേങ്ങപ്പാലും ഒരു ടേബിൾ സ്പൂൺ ഉലുവപ്പൊടിയും  ഒരു ടേബിൾ സ്പൂൺ ഉള്ളി ജ്യൂസും നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുടിയികൾക്കിടയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

Tags:
  • Hair Style
  • Glam Up
  • Beauty Tips