Wednesday 29 May 2024 03:07 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു പൊട്ടിച്ച് കളയുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

pimplettfcracc

ചിലര്‍ക്ക് മുഖക്കുരു സ്ഥിരമായി പൊട്ടിച്ച് കളയുന്ന ശീലമുണ്ടാകും. മറ്റുചിലർക്ക് തുണിയോ മറ്റോ കൊണ്ട് മുഖക്കുരു അമർത്തി തുടയ്ക്കുന്ന പതിവുമുണ്ട്. പക്ഷെ, ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കൂടുന്നതിന് കാരണമാകും. മുഖക്കുരു പൊട്ടിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം. 

ചർമത്തില്‍ അണുബാധ

മുഖക്കുരു പൊട്ടിക്കുന്നത് ചർമത്തില്‍ അണുബാധ ഉണ്ടാകാൻ കാരണമാകും. മുഖക്കുരു അമർത്തുമ്പോൾ, കൈകളിലും നഖങ്ങളിലും ഉള്ള ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പോകുകയും മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചർമത്തിൽ അണുബാധയ്ക്ക് കാരണമാകും.

കൂടുതൽ കുരുക്കൾ

ഒരു മുഖക്കുരു പൊട്ടിക്കുന്നത് വീണ്ടും മുഖക്കുരു വരാൻ കാരണമാകും. മുഖക്കുരു അമർത്തുന്നത് ചുറ്റുമുള്ള ചർമത്തിന് കേടുപാടുകൾ വരുത്തും. തൂവാലയുടെ സഹായത്തോടെ മുഖക്കുരു പൊട്ടിക്കുമ്പോൾ, ബാക്ടീരിയയും അണുബാധയും ചുറ്റുമുള്ള ചർമ സുഷിരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ പുതിയ മുഖക്കുരു പെട്ടെന്ന് രൂപം കൊള്ളുന്നു. 

ഒന്നാമത് മുഖക്കുരു പൊട്ടിക്കാൻ പാടില്ല, പക്ഷെ, പൊട്ടിച്ചെന്ന് കരുതുക, എന്നാൽ അതിന്റെ പഴുപ്പ് പൂർണമായും തുടച്ച് കളയാൻ ശ്രദ്ധിക്കണം. കാരണം അത് മറ്റു ഭാഗങ്ങളിലേക്ക് വീഴുന്നത് പലപ്പോഴും മുഖക്കുരു പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പഴുപ്പ് പോകില്ല 

മുഖക്കുരു പൊട്ടിച്ചു കളയുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരുവിന്റെ ഉള്ളിലുള്ള മുഴുവൻ പഴുപ്പും പുറത്തേക്ക് വരില്ല. കുറച്ച് പഴുപ്പെങ്കിലും മുറിവിൽ അവശേഷിക്കുന്നത് വീണ്ടും കൂടുതൽ വേദന വരുത്തുകയും അതേ ഭാഗത്ത് തന്നെ കൂടുതൽ വലിയ മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യും.

Tags:
  • Glam Up
  • Beauty Tips