Tuesday 12 January 2021 01:13 PM IST : By സ്വന്തം ലേഖകൻ

നിറം വർധിക്കും കരുവാളിപ്പ് അകറ്റും: തൈരും ഈ അഞ്ച് രഹസ്യക്കൂട്ടുകളും ചേർന്നാൽ പിറക്കും ബ്യൂട്ടി മാജിക്

curd-pack

തൈരിന്റെ സൗന്ദര്യ ഗുണങ്ങൾ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളത് പോലെ തൈരിനു സൗന്ദര്യ സംരക്ഷണത്തിലും വലിയ പങ്കുണ്ട്. നിറം കൂട്ടാനും കരുവാളിപ്പ് മാറ്റാനും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും തൈര് മികച്ചതാണ്.

∙ മൂന്നു ടേബിൾസ്പൂൺ തൈരും രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് പേസ്റ്റാക്കുക ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങനീര് ചേർക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകാം. ചർമത്തിലെ മൃതകോശങ്ങളെയും അമിത എണ്ണമയവും മാറ്റി വൃത്തിയാക്കാൻ ഈ പാക്ക് ഉത്തമമാണ്.

∙ തൈരും കസ്തൂരിമഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക. നല്ല നിറം കിട്ടാൻ ഇത് സഹായിക്കും.

∙ മൂന്ന് ടേബിൾസ്പൂൺ തൈരും 2 -3 ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. മുഖക്കുരു പാടുകളും വരകളും കറുത്ത പാടുകളും മാറ്റാൻ ഈ ഫേസ് പാക്ക് സഹായിക്കും.

∙ മൂന്നു ടേബിൾസ്പൂൺ തൈരും മൂന്ന് ടേബിൾസ്പൂൺ കടലമാവും ഒരു ബൗളിലെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേനൊഴിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിന്റെ വരൾച്ച മാറിക്കിട്ടും.

∙ തൈരും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമം മൃദുവാകാന്‍ ഇത് നല്ലതാണ്.

∙ തൈരും ഓട്സും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുട്ടയുടെ വെള്ള കൂടി മിക്സ് ചെയ്യാവുന്നതാണ്. ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിനും മുഖത്തിന്റെ സൗന്ദര്യത്തിനും സഹായിക്കുന്നു.

∙ തൈരും മുട്ടവെള്ളയും മിക്സ് ചെയ്ത തലയോട്ടിയിലും മുടിയിലും പുരട്ടുക. താരം മാറാനും മുടിക്ക് തിളക്കം കിട്ടാനും ഇത് സഹായിക്കും.

∙ തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.