ADVERTISEMENT

സ്ത്രീ-പുരുഷ ഭേദമന്യേ ഭൂരിപക്ഷവും നേരിടുന്ന പ്രധാന പ്രശ്നമാണ് തലയോട്ടിയിലുണ്ടാകുന്ന താരൻ. ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർക്ക് പ്രധാന വെല്ലുവിളിയാണിത്. താരൻ കടുത്ത മുടി കൊഴിച്ചിൽ ഉണ്ടാക്കും. പാർശ്വഫലങ്ങളില്ലാതെ സുരക്ഷിതമായി താരൻ മാറ്റാൻ ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. കൃത്യമായി ചെയ്താൽ വെറും നാലാഴ്ച കൊണ്ട് താരനെ വേരോടെ പിഴുതെറിയാം.

1. കറ്റാർവാഴയുടെ നീര് തലയിൽ പുരട്ടി 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി, ഉണക്കുക.

ADVERTISEMENT

2. സവാള ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് കുഴമ്പ് പരുവത്തിൽ അരയ്ക്കുക. ശേഷം വെള്ളം ചേർത്ത് തലയിൽ പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ് കഴുകിക്കളയാം.

3. ടീ ട്രീ ഓയിൽ നാലാഴ്ച തുടർച്ചയായി ദിവസേന തലയിൽ പുരട്ടുക.

ADVERTISEMENT

4. നാരങ്ങാനീരിൽ കോട്ടൻ തുണി മുക്കി തലയിൽ പുരട്ടുക. പേൻ ശല്യം അകറ്റാനും ഈ മാർഗം അനുയോജ്യമാണ്.

5. വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിക്കും. ഇവ ചെറുനാരങ്ങയുടെ നീര് ചേർത്ത് ചൂടാക്കി തലയിൽ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.

ADVERTISEMENT

6. ആര്യവേപ്പിന്റെ ഇല വെള്ളത്തിലിട്ട് ചൂടാക്കി ആ വെള്ളം തലയിലൊഴിച്ച് കഴുകുക. ആഴ്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും.

7. വെളിച്ചെണ്ണ ചൂടാക്കി തലയില്‍ തേക്കുന്നതും താരനെ പ്രതിരോധിക്കുന്നു.

8. ഉലുവ താരനെ ഇല്ലാതാക്കുന്നതിനൊപ്പം മുടി വളരാനും സഹായിക്കും. രണ്ട് ടീ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്ത് നന്നായി അരച്ച് ഉള്ളിനീരു ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. 

ADVERTISEMENT