Thursday 29 September 2022 04:01 PM IST : By സ്വന്തം ലേഖകൻ

തലയിൽ ചൊറിച്ചിലും പൊളിഞ്ഞിളകിയതിന്റെ വൃത്തികേടും ഇനിയില്ല;‌ താരൻ അകറ്റാൻ മൂന്ന് എണ്ണ, പരീക്ഷിച്ചു നോക്കൂ..

shutterstock_37

പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. താരനകറ്റനുള്ള വഴികളിതാ...

∙ കറിവേപ്പില, കണിക്കൊന്നയുടെ തൊലി, കറുക എന്നിവ തുല്യ അളവിലെടുത്ത് അരച്ചത് 25 ഗ്രാം, 400 മില്ലി വെള്ളം, 100 മില്ലി വെളിച്ചെണ്ണ/ എള്ളെണ്ണ എന്നിവ കാച്ചി 100 മില്ലിയാക്കുക. ഈ എണ്ണ തലയിൽ തേക്കുന്നത് താരനും താരൻ മൂലമുള്ള ചൊറിച്ചിലും അകലാൻ സഹായിക്കും.

∙ താരൻ ശല്യം ചെയ്യാതിരിക്കാനുള്ള എണ്ണയാണിത്.10 ഗ്രാം വീതം ജീരകവും ചുവന്നുള്ളിയും അരച്ചുവയ്ക്കുക. ചെമ്പരത്തിയുടെ പൂവും, ഇലയും പിഴി‍‍ഞ്ഞ് വെള്ളം കൂടി ചേർത്ത് 400 മില്ലി നീരെടുക്കുക. ഇവ 100 മില്ലി എള്ളെണ്ണയിൽ ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക.

∙ 150 മില്ലി എണ്ണയിൽ 300 ഗ്രാം തുമ്പ സമൂലം പിഴിഞ്ഞ നീരും 15 ഗ്രാം ജീരകം അരച്ചതും ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക. ഇടയ്ക്കിടെ താരൻ തല പൊക്കില്ല.

Tags:
  • Hair Style
  • Glam Up