മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ്. തിരക്കേറിയ നിത്യജീവിതത്തിൽ പലർക്കും കണ്ണുകളുടെ സംരക്ഷണത്തിനൊന്നും തന്നെ വേണ്ട രീതിയിലുളള പരിചരണം കൊടുക്കാൻ കഴിയാറില്ല. കണ്ണിനു ചുറ്റും കറുപ്പ് ഇല്ലാത്തവർ ഇപ്പോൾ വളരെ കുറവാണെന്നു തന്നെ പറയാം. പലവിധ കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം. ജോലിയിലെ സമ്മർദം കൊണ്ടും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഇവയുടെ സ്ക്രീനിലേക്ക് കൂടുതൽ സമയം നോക്കി ഇരിക്കുന്നതു കൊണ്ടും ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കാത്തതു കൊണ്ടും കണ്ണിനു ചുറ്റും കറുപ്പുണ്ടാകാം. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗം കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ മൂലവും കണ്ണുകൾക്കു ചുറ്റും കറുപ്പ് ഉണ്ടാകാം.
കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാന്‍ എളുപ്പവഴികള്‍
. ഓഫിസിലായാലും വീട്ടിലായാലും ടിവി കാണുമ്പോഴും കംമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴും ഇടയ്ക്കിടെ കണ്ണുകൾക്കു അല്‍പം റസ്റ്റ് നൽകുക.
. ദിവസവും കുറഞ്ഞത് മൂന്നു മണിക്കൂർ എങ്കിലും ഉറങ്ങുക. വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകലാൻ നല്ലതാണ്.
. ഭക്ഷണത്തിൽ ധാരാളമായി പഴങ്ങളും സലാഡുകളും മുളപ്പിച്ച പയറുമൊക്കെ ധാരാളമായി ഉൾപെടുത്തുക.
. കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം വയ്ക്കും.
. വെള്ളരിക്ക ചെറുതായരിഞ്ഞു കൺതടങ്ങളിൽ വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്പു പരുവമാക്കി പുരട്ടുന്നതും കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്.
. ദിവസവും വ്യായാമം ചെയ്യുക. അതിനൊപ്പം ശ്വസന വ്യായാമം കൂടി ചെയ്യുക. ധാരാളം ഓക്സിജന്‍ ശരീരത്തിലെത്തുന്നത് കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്നു.
. വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകലാൻ നല്ലതാണ്.
. നാരങ്ങാനീരിന്റെ കൂടെ ഒരല്പം വെള്ളരിക്ക നീര് കൂടി എടുത്തു കൺതടങ്ങളിലെ കറുപ്പിൽ പുരട്ടി ഏകദേശം 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.
. തണുത്ത വെള്ളരിക്ക നീരിൽ ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്തതിന് ശേഷം ഒരു പഞ്ഞി കൊണ്ട് ഈ മിശ്രിതം മുക്കി കണ്ണിനു മേലെ വയ്ക്കുക.