Tuesday 18 August 2020 02:20 PM IST

ഉപ്പു കുറയ്ക്കാം, ക്ഷീണമകറ്റാൻ ഗ്രീൻ ടീ ബാഗ്! കണ്ണുകളുടെ അഴകും ആരോഗ്യവും കാക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ

Sreerekha

Senior Sub Editor

lasik2

കണ്ണുകൾ മുഖസൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്.  സൗന്ദര്യം കാക്കുന്നതിനൊപ്പം കണ്ണുകളെ ആരോഗ്യത്തോടെ പരിരക്ഷിക്കേണ്ടതും വളരെ പ്രധാനം. കണ്ണുകളുടെ ഭംഗിയും ഒപ്പം ആരോഗ്യവും കാത്തു രക്ഷിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിത്യവും ശീലമാക്കൂ.

1. കണ്ണുകൾക്കു വേണ്ട ഭക്ഷണം

കണ്ണുകൾക്കു വേണ്ട പോഷണം ഭക്ഷണത്തിലുൾപ്പെടുത്താ ൻ മറക്കരുത്. നിറമുള്ള പഴങ്ങളും പച്ചക്കറികളും എന്നും കഴിക്കാം. ഇതിനായി ക്യാരറ്റ്, പപ്പായ, ഒാറഞ്ച്, ബീറ്റ് റൂട്ട്, ബ്രോക്കോളി, സ്വീറ്റ് പൊട്ടറ്റോ തുടങ്ങിയവ പതിവായി ഭക്ഷിക്കാം. വൈറ്റമിൻ എയും ഒമേഗാ ത്രീ ഫാറ്റി ആസിഡുകളും ഒമേഗ 6 ഫാറ്റി ആസിഡുകളും കണ്ണുകൾക്ക് വളരെ പ്രധാനമാണ്. കോഡ് ലിവർ ഒായിൽ, നട്ട്സ്, വാൽനട്ട്, ഫ്ളാക്സ് സീഡ്സ്, ഒലിവ് ഒായിൽ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

2. ക്ഷീണമകറ്റാൻ ഗ്രീൻ ടീ ബാഗ്

 ഗ്രീൻ ടീ ബാഗ് കണ്ണിനു മുകളിൽ വയ്ക്കുന്നത് കണ്ണുകളുടെ ക്ഷീണവും തളർച്ചയും അകറ്റും. ഇതിനായി ഗ്രീൻ ടീ ബാഗ് അൽപം വെള്ളത്തിൽ നനച്ച ശേഷം ഫ്രിഡ്ജിൽ 15 മിനിറ്റ് നേരം വയ്ക്കുക. ഇനി കണ്ണുകളടച്ച് കിടന്നിട്ട് കൺപോളകൾക്കു മേൽ ടീ ബാഗുകൾ വച്ചിട്ട് 10 മിനിറ്റ് വിശ്രമിക്കുക.

3. റോസ് വാട്ടർ തരും ഉണർവ്

റോസ് വാട്ടർ പഞ്ഞിയിൽ മുക്കി കൺപോളകൾക്കു മേൽ വച്ച് പതുക്കെ തടവുന്നത് കണ്ണുകളുെട ക്ഷീണം മാറ്റാനും ഉണർവിനും സഹായിച്ചും.

4. കുക്കുംബർ ട്രീറ്റ്മെന്റ്

കുക്കുംബറിൽ ആന്റി ഒാക്സിഡന്റുകളും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ക്ഷീണം മാറ്റാൻ വളരെ ഫല പ്രദമാണ്. കുക്കുംബർ കനം കുറച്ച് അരിഞ്ഞ് ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. കണ്ണുകളടച്ച് കിടന്ന ശേഷം കുക്കുംബർ കഷണങ്ങൾ കണ്ണുകൾക്കു മേൽ വച്ച് വിശ്രമിക്കുക. കണ്ണുകളുടെ ക്ഷീണം മാറി ഫ്രെഷ്നസ് അനുഭവപ്പെടും.

5. ഏഴു മണിക്കൂർ ഉറക്കം

വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ ആ ക്ഷീണം ആദ്യം പ്രതിഫലിക്കുക കണ്ണുകളിലാവും. കൺതടങ്ങളിൽ കറുപ്പു പടരാനും വീർക്കാനും ഇതു കാരണമാകും. അതിനാൽ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക.

6. വെള്ളം കുടിച്ച് ഹെൽതി ആവുക

ധാരാളം വെള്ളം കുടിക്കുക. 25 കിലോഗ്രാം  ശരീര ഭാരത്തിന് ഒരു ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. നിങ്ങളുെട ബോഡി വെയ്റ്റ് അനുസരിച്ച് വേണ്ടത്ര അളവിൽ ശുദ്ധ ജലം കുടിക്കണം.

7. ഉപ്പു കുറയ്ക്കാം, കണ്ണിനായി

അമിതമായ ഉപ്പുകലർന്ന ആഹാരം കുറയ്ക്കുക. ഉപ്പ് ശരീരത്തിൽ കൂടുന്നത് സോഡിയത്തിന്റെ അളവു കൂട്ടും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കാനിടയാക്കും. ഇങ്ങനെ സംഭവിക്കുന്നത് കണ്ണുകൾക്ക് ദോഷകരമാണ്. മാത്രമല്ല ഇത് ശരീരത്തിലെ രക്ത സമ്മർദം ഏറുവാനും ഇടയാക്കും. ഇതും കണ്ണിന്റെ ഞരമ്പുകൾക്കു ദോഷകരമാണ്. മൊത്തത്തിൽ ഒരു ദിവസത്തെ നിങ്ങളുെട ആഹാരത്തിലെ ഉപ്പിന്റെ അളവ് ഒരു ടീ സ്പൂണിൽ അധികം ആകരുത്.

8. കോൾഡ് പ്രെസ്

നല്ല വൃത്തിയുള്ള മൃദുവായ കോട്ടൺ ടവൽ ശുദ്ധ ജലത്തിൽ നനച്ച് പിഴിഞ്ഞെടുക്കുക. ഇത് കണ്ണുകൾക്കു മേലേ വച്ച് കൈപ്പടം കൊണ്ട് മൃദുവായി അമർത്തി വിശ്രമിക്കുന്നത് കണ്ണിന്റെ ക്ഷീണം മാറ്റും.

9. ഇടയ്ക്ക് കണ്ണു പൂട്ടി വിശ്രമം

 മൊബൈലിലും കമ്പ്യൂട്ടർ സ്ക്രീനിലും ദീർഘ നേരം നോക്കിയിരിക്കുന്നെങ്കിൽ ഇടയ്ക്ക് കണ്ണുകൾ അടച്ച് അവയ്ക്ക് വിശ്രമം നൽകാനും മറക്കരുത്. കണ്ണ് ചൊറിയാതിരിക്കുക. ഇത് ചർമത്തിൽ‍ ചുളിവുകൾ വരുത്തും.

10. കറുപ്പകറ്റാൻ െഎ മസാജ്

ബദാം ഒായിൽ, ജോജോബോ ഒായിൽ ഇതിലേതെങ്കിലും മോതിര വിരൽ കൊണ്ട് വളരെ മൃദുവായി കണ്ണിന്റെ തടങ്ങളിൽ പുരട്ടി അൽപ സമയം മസാജ് ചെയ്യുക. ഇത് ഈ ഭാഗത്തെ രക്ത ചംക്രമണം കൂട്ടുന്നു. കറുപ്പ്് അകറ്റുന്നു. 

Tags:
  • Health Tips
  • Glam Up
  • Beauty Tips