Wednesday 11 September 2024 02:35 PM IST : By സ്വന്തം ലേഖകൻ

പച്ചപപ്പായയും പച്ചമഞ്ഞളും ചേർത്ത മിശ്രിതം; മുഖത്തെ അമിത രോമവളർച്ച കുറയ്ക്കാന്‍ ബെസ്റ്റാണ്, സിമ്പിള്‍ ടിപ്സ്

green-pappaya-paste

പുരികത്തിന് കട്ടികൂടാൻ

കണ്ണുകളുടെ പുരികത്തിനു കട്ടികൂടാനും കൊഴിയുന്നതു തടയാനും ചില ആയുർവേദ മരുന്നുകൾ.

∙ ആവണക്കെണ്ണ പുരികത്തിൽ രാത്രി കിടക്കാൻ നേരം പുരട്ടിയിടുന്നതു പുരികം നന്നാവാനും കട്ടികൂടാനും ഉപകരിക്കുന്നു.

∙ ആവണക്കെണ്ണയും പാൽപ്പാടയും ചേർത്തു കുഴമ്പാക്കി രാത്രി പുരികത്തിൽ പുരട്ടി കിടക്കുക. നിത്യവും ആവർത്തിക്കണം.

∙ എന്നും രാവിലെ വെറും വയറ്റിൽ പത്ത് ആര്യവേപ്പില കഴിക്കുന്നതു പുരികം കട്ടികൂടുന്നതിനു നന്നാണ്.

മുഖത്തെ രോമം നീക്കാം

∙ പച്ചമഞ്ഞൾ രാത്രിയിൽ അരച്ചു കട്ടിയായി രോമമുള്ള ഭാഗത്തു പൂശിയതിനുശേഷം കാലത്തു കഴുകിക്കളയുക.

∙ പച്ചപപ്പായയും പച്ചമഞ്ഞളും ചേർത്ത് അരച്ചു രോമമുള്ള ഭാഗത്തു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകുക.

∙ ചെറുപയർപൊടി, ചെറുനാരങ്ങാനീര്, പശുവിൻപാൽ ഇവ ചേർത്ത മിശ്രിതം മുഖത്തു പതിവായി പുരട്ടുക. അമിത രോമവളർച്ച ഇല്ലാതാകും.

പ്രകൃതിദത്ത വാക്സിങ്

ചില സ്ത്രീകളിലും പെൺകുട്ടികളിലും കൈയിലും കാലിലും അമിതരോമവളർച്ച കാണാറുണ്ട്. ഇതു കളയാൻ ആയുർവേദ രീതിയിൽ നിർമിക്കാവുന്ന ഒരു വാക്സിങ് കൂട്ട്.

കട്ടിച്ചുണ്ണാമ്പ് അഞ്ചു ടീസ്പൂൺ, ഗന്ധകം ശുദ്ധിചെയ്തത് ഒരു ടീസ്പൂൺ, കല്യാണക്ഷാരം ഒരു ടീസ്പൂൺ ഇവ പൊടിച്ച് ഒരു കുപ്പിയിലാക്കി നന്നായി കുലുക്കണം. ഈ പൊടി കുറച്ചെടുത്ത് വെള്ളം ചാലിച്ചു പുരട്ടുക. രണ്ടു മിനിറ്റു കഴിഞ്ഞു മരുന്നു വടിച്ചു കളയണം.

Tags:
  • Glam Up
  • Beauty Tips