Wednesday 17 February 2021 01:08 PM IST : By സ്വന്തം ലേഖകൻ

കണ്ണിലെ കറുത്ത വളയങ്ങൾ കുറയ്ക്കും, ചർമ്മം മിനുസമാക്കും: ചെറിയ പുള്ളിയല്ല ഉലുവ: ബ്യൂട്ടി ടിപ്സ്

uluva

ഉലുവയിലെ വൈറ്റമിൻ കെയും സിയും കണ്ണിനു ചുറ്റുമുള്ള കറുത്തവളയങ്ങൾ കുറയ്ക്കും.ശരീരത്തിലെ പാടുകൾ മാറ്റും.

∙ ഉലുവ കുതിർത്ത് അരച്ചു ചർമത്തിലും മുഖത്തും പുരട്ടി 10–15 മിനിറ്റു കഴിഞ്ഞ് കഴുകി കളയുക. ചർമം മിനുസമാകും.

∙ തലയിലെ താരൻ മാറുന്നതിന് ഉലുവ കുതിർത്ത് അരച്ചതും മുട്ടയുെട വെള്ളയും േചർത്ത് തലയോട്ടിയിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

∙ ഒരു ടീസ്പൂൺ ഉലുവപ്പൊടി, ഒരു േടബിൾ സ്പൂൺ േസായ ബീൻ പൊടി, പത്ത് നാരങ്ങാനീര്, രണ്ട് മുട്ടയുെട വെള്ള എന്നിവ േചർത്തരയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് തിളപ്പിച്ചാറിയ വെള്ളം േചർത്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് തലയോട്ടിയിൽ േതച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് കഴുകാം.

‍കടപ്പാട്: ഡോ.. റീമ പത്മകുമാർ, തിരുവനന്തപുരം