വെയിലായാലും മഴയായാലും മുഖത്തിനു നൽകുന്ന കെയർ ഒട്ടും കുറയ്ക്കേണ്ട. അന്തരീക്ഷത്തിൽ പൊടിയും ഈർപ്പവും എണ്ണയും പറ്റിപ്പിടിച്ച് ചര്‍മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകും. ഇത് മുഖക്കുരു ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ദിവസം രണ്ടു തവണ സോപ്പുപയോഗിച്ചു മുഖം വൃത്തിയാക്കുക. സൂര്യപ്രകാശത്തിന്റെ ചൂടില്ലെങ്കിലും മഴക്കാലത്ത് സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുക. സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികളിൽനിന്ന് ഇതു സംരക്ഷണം നൽകും. കുളി കഴിയുമ്പോൾ മോയിസ്ചറൈസർ പുരട്ടുക. ചർമത്തിന്റെ മൃദുത്വം നിലനിർത്താനനാണിത്. തലമുടി കഴിയുന്നത്ര ഉണക്കിയ ശേഷം കെട്ടി വയ്ക്കുക. അല്ലെങ്കിൽ മുടി നനഞ്ഞ് ഒട്ടും. ഏതുതരം ചർമക്കാർക്കും പറ്റിയ അഞ്ചു ഫെയ്സ്പായ്ക്കുകൾ അറിയാം.
∙ തൈര്– ഒരു ടീസ്പൂൺ
തേൻ– അര ടീസ്പൂൺ
കറ്റാർവാഴ നീര്– അര ടീസ്പൂൺ
എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക. ഇതിനു ശേഷം പഞ്ഞികൊണ്ടു മുഖത്തെ അഴുക്കു തുടച്ചു മാറ്റുക. മുഖം സുന്ദരമാകും.
∙ കടലമാവ്– അര ടീസ്പൂൺ
തൈര്– ഒരു ടീസ്പൂൺ
മഞ്ഞൾപൊടി– അര ടീസ്പൂൺ
നന്നായി മിക്സ് ചെയ്തു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക.
∙ ഓട്സ് വേവിച്ചത്– മൂന്നു ടീസ്പൺ
മുട്ടയുടെ വെള്ള– ഒന്ന്
തേൻ– ഒരു ടീസ്പൂൺ
തൈര്– ഒരു ടീസ്പൂൺ
നന്നായി മിക്സ് ചെയ്തു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
∙ പപ്പായ, സ്ട്രോബെറി, വാഴപ്പഴം എന്നിവ അരച്ചത്– മൂന്നു ടീസ്പൂൺ
മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ
തേൻ– അര ടീസ്പൂൺ
തൈര്– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും.
∙ മുൾട്ടാണി മിട്ടി– ഒരു ടീസ്പൂൺ
റോസ് വാട്ടർ– ആവശ്യത്തിന്
മുൾട്ടാണിമിട്ടി റോസ് വാട്ടർ ഒഴിച്ച് പേസ്റ്റ് രൂപത്തിൽ കുഴച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക.