ADVERTISEMENT

ഒരു സ്ലീവ്‌ലെസ് ഡ്രസ്സ് ഇടണമെങ്കിൽ, ത്രീഫോർത്ത് ലെങ്ത് ഉള്ള പാന്റിടണമെങ്കിൽ, പിൻഭാഗം ഇറക്കിയ ബ്ലൗസിടണമെങ്കിൽ പിന്നെ ആകെ ടെൻഷനാണ്. വാക്സ് ചെയ്യാത്ത കൈകാലുകൾ കോൺഫിഡൻസ് കുറയ്ക്കും പോലെ. എല്ലാ മാസവും കൃത്യമായി വാക്സ് ചെയ്യാമെന്ന് കരുതിയാലോ വേദനയും ബുദ്ധിമുട്ടും ഓർക്കുമ്പോൾ അതിനും വയ്യ.

ഇനി അതൊന്നും  ബുദ്ധിമുട്ടേയല്ല. ഉപയോഗിക്കുന്നവർക്ക് ഏറ്റവും കംഫർട്ട് നൽകുന്ന, സുഗന്ധമുള്ള വാക്സുകൾ ഇപ്പോൾ ഉണ്ട്. ഓരോരുത്തരുടേയും ചർമത്തിന്റെ സ്വഭാവത്തിന് ഇണങ്ങുന്നത് തിരഞ്ഞെടുക്കുകയേ വേണ്ടൂ.

ADVERTISEMENT

വൈറ്റ് ചോക്‌ലേറ്റ് വാക്സ്

സാധാരണ ചർമമുള്ളവർക്ക് ധൈര്യമായി വൈറ്റ് ചോക്‌ലേറ്റ് വാക്സ് തിരഞ്ഞെടുക്കാം. രോമങ്ങൾ ഉണ്ടാകുന്നതിനെ കൂടുതൽ കാലം തടയും എന്നതാണ് ഇതിന്റെ പ്രത്യേകത. വൈറ്റ് ചോക്‌ലേറ്റിന്റെ ഫ്ലേവറോടു കൂടിയ ഈ വാക്സ് രൂക്ഷ ഗന്ധത്തിൽ  നിന്നു രക്ഷ നൽകുകയും ചെയ്യുന്നു.

ADVERTISEMENT

സ്ട്രോബെറി വാക്സ്

ചർമത്തെ മൃദുലമാക്കാൻ സഹായിക്കുന്ന വാക്സാണിത്.  രോ മം പൂർണമായി നീക്കുക എന്നതിനൊപ്പം തന്നെ  വെയിലേറ്റതുമൂലം ഉണ്ടാകുന്ന ടാൻ ഇല്ലാതാക്കാനും ഈ വാക്സിന് ക ഴിയും. ഏതു ചർമമുള്ളവർക്കും ഈ വാക്സ് ധൈര്യമായി തിരഞ്ഞെടുക്കാം.

ADVERTISEMENT

ഗ്രീൻ ആപ്പിൾ വാക്സ്

സെൻസിറ്റീവ് ചർമമുള്ളവർക്ക് ഗ്രീൻ ആപ്പിൾ തിരഞ്ഞെടുക്കാം. വാക്സിങ്ങിന് ശേഷമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും ഈ വാക്സ് ഇല്ലാതാക്കുന്നു. മുഖത്തും ധൈര്യമായി ഉപയോഗിക്കാവുന്ന വാക്സാണ് ഗ്രീൻ ആപ്പിൾ.

ലെമൺ വാക്സ്

കറുത്ത പാടുകളുള്ള ഭാഗങ്ങളില്‍ കൂടുതൽ ഗുണം ചെയ്യുന്ന വാക്സാണിത്. കക്ഷം, ഇടുപ്പു വശങ്ങൾ എന്നിവടെയെല്ലാം മെലാനിൻ  കൂടുതലായിരിക്കും. അതിന്റെ ഫലമായിയാണ് സാധാരണ നിറത്തേത്തേക്കാൾ കടുത്ത നിറം കാണുന്നത്. ലെമൺ വാക്സ് മെലാനിന്റെ അളവ് കുറച്ച് നിറം വീണ്ടെടുക്കാൻ സഹായിക്കും.

ലാവണ്ടർ വാക്സ്

വരണ്ട ചർമക്കാർക്കു  വാക്സിങ്ങിനു ശേഷം തൊലിപ്പുറത്ത് വരൾച്ച അനുഭവപ്പെടാറുണ്ട്. എന്നാൽ ലാവണ്ടറിലടങ്ങിയിരിക്കുന്ന എണ്ണയുടെ അംശം ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കുന്നു.

വേണം 30 – 40 ദിവസം ഇടവേള

∙ഒരിക്കൽ വാക്സ് ചെയ്താൽ രോമങ്ങൾ പൂർണമായി മുളച്ച ശേഷമേ അടുത്ത വാക്സ് ചെയ്യാവൂ. മുപ്പത് മുതൽ നാൽപത് ദിവസം വരെയാണ് രോമം പൂർണമായി വളരാനുള്ള കാലാവധി.

∙ഹോട്ട് വാക്സ് തിരഞ്ഞെടുക്കും മുൻപ് പ്രീ വാക്സിങ് ജെൽ പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം, വാക്സിന്റെ ചൂട് ശരീരത്തിൽ ഏൽക്കാതിരിക്കാനാണിത്.

∙വാക്സിങ്ങിന് ശേഷം 24 മണിക്കൂർ എങ്കിലും സോപ്പ് ഉപയോഗിക്കരുത്.

∙വാക്സിങ്ങിന് ശേഷം ഐസ് ക്യൂബുകൾ ഉപയോഗിച്ച് ഉരസുന്നത് വാക്സിങ് മൂലം ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകളെ ചെറുക്കും

∙വാക്സിങ് കഴിഞ്ഞാൽ ആഫ്റ്റർ വാക്സിങ് ഓയിൽ പുരട്ടി മസാജ് ചെയ്യാം.

∙എണ്ണമയം കുറവുള്ള ചർമമാണെങ്കിൽ വാക്സിങ്ങിന് ശേഷം മോയ്ചറൈസർ പുരട്ടി അഞ്ച് മിനിറ്റ് വട്ടത്തിൽ മസാജ് ചെയ്യണം.

വിവരങ്ങൾക്കു കടപ്പാട്: ജയലക്ഷ്മി രാകേഷ്, പിങ്ക് ബ്രൈഡൽ മേക് ഓവർ സ്റ്റുഡിയോ

ADVERTISEMENT