Monday 25 October 2021 02:17 PM IST : By സ്വന്തം ലേഖകൻ

ഫ്രഷ് ലുക്കും തിളങ്ങുന്ന ചർമവും ആഗ്രഹിക്കാത്തവർ ആരാണ്? മുഖം സുന്ദരമാക്കാൻ ആറു കാര്യങ്ങൾ

glowing-skin67yghliooi

കാഴ്ചയിൽ ഫ്രഷ് ലുക്കും തിളങ്ങുന്ന ചർമവും ആഗ്രഹിക്കാത്തവർ ആരാണ്? കൃത്യമായ സൗന്ദര്യ പരിചരണം നൽകിയാൽ മുഖത്ത്  തിളക്കവും പുതുജീവനും എന്നും നിലനിർത്താനാകും. 

∙ ഒരു ചെറിയ സ്പൂൺ ബദാം പൊടിച്ചതിൽ അൽപം വെളിച്ചെണ്ണ ചേർത്തു മുഖത്തുപുരട്ടുന്നതു മുഖത്തെ മൃതചർമ്മങ്ങളെ ഇല്ലാതാക്കും. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളമോ റോസ് വാട്ടറോ കൊണ്ടു കഴുകുക. ഇരുണ്ടതും വരണ്ടതുമായ ചർമത്തിനു നിറവും മൃദുത്വവും നൽകും.

∙ തൈര്, നാരങ്ങാനീര്, തേൻ ഇവ ഓരോ ചെറിയ സ്പൂൺ വീതെമടുത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം.

∙ കടലമാവ് , മഞ്ഞൾപ്പൊടി ഇവ ഒരു ചെറിയ സ്പൂൺ വീതമെടുത്ത് അരക്കപ്പ് തൈരിൽ ചേർത്തു മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളത്തിൽ കഴുകുക.

∙ ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടിയിൽ ഒരു ചെറിയ സ്പൂൺ പാൽപ്പാട ചേർത്തു മുഖത്തും ചുണ്ടുകളിലും പുരട്ടിയാൽ നിറം വർധിക്കും

∙ ഓട്സ് പെടിച്ചതു രണ്ടു ചെറിയ സ്പൂണ്‍ എടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ തക്കാളി നീര് ചേർത്തു മിശ്രിതമാക്കി മുഖത്തും ചുണ്ടുകളിലും. പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.

∙ ഒരു തക്കാളിയുടെ ഇടത്തരം വലുപ്പമുള്ള കഷണം അരച്ചെടുക്കുക. ഇതിൽ രണ്ടോ മൂന്നോ ചെറിയ സ്പൂൺ നാരങ്ങാനീര് ചേർക്കുക. മുഖത്തും ചുണ്ടുകളിലും പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം വെള്ളം കൊണ്ട് കഴുകുക.

Tags:
  • Glam Up
  • Beauty Tips