ADVERTISEMENT

ആയുർവേദരീതിയിൽ എണ്ണ തേച്ചു കുളി, സുഗന്ധദ്രവ്യങ്ങളുടെ പുക ഏൽപിക്കുക, താളി ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക എന്നീ ചിട്ടകൾ മുടിക്ക് അഴകേകും. തണുപ്പ് നൽകുന്ന ഹെയർ പാക്കുകൾ ആഴ്ചയിലൊരിക്കൽ ഇടുന്നത് വെയിലേൽക്കുന്നത് മൂലം മുടിക്കുണ്ടാകുന്ന പ്രശ്നങ്ങൾ മാറാൻ നല്ലതാണ്.

∙ കാൽ കപ്പ് തേങ്ങാപ്പാൽ ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനു ശേഷം താളി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി കുളിക്കാം.

ADVERTISEMENT

∙ തുളസി, ബ്രഹ്മി, പേരയില, ചെമ്പരത്തിപ്പൂവ്, നെല്ലിക്കാപ്പൊടി, മൈലാഞ്ചി ഉണക്കിപ്പൊടിച്ചത് ഇവ സമമെടുത്ത് അ രച്ചു മിശ്രിതമാക്കിയതിൽ ഒരു വലിയ സ്പൂൺ കറ്റാർ വാഴ പൾപ്പും ഒരു മുട്ടവെള്ളയും േചർത്ത് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ കഴുകി വൃത്തിയാക്കണം. മാസത്തിലൊരിക്കൽ ഈ കൂട്ട് തലയിൽ പുരട്ടുന്നത് നല്ലതാണ്.

∙ ഹെയർ കളറിങ്, സ്മൂത്ത്നിങ് തുടങ്ങിയ കെമിക്കൽ ട്രീറ്റ്മെന്റ്സ് മുടി കൊഴിച്ചിൽ‍, അകാലനര എന്നിവ ഉണ്ടാക്കാനി ടയുണ്ട്. ഇവയ്ക്കു പകരം പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ  ഉപയോഗിക്കുക. മുടിക്ക് നിറം നൽകാൻ മൈലാഞ്ചി പ്രയോജനപ്പെടുത്താം. മുടിക്ക് ആരോഗ്യമേകാൻ തുളസി, ആര്യവേപ്പില, മുട്ടയുടെ വെള്ള, നെല്ലിക്കാപ്പൊടി, ചീവക്കാപ്പൊടി ഇങ്ങനെയുള്ളവ മുടിയിൽ പ്രയോഗിക്കുക.

ADVERTISEMENT

∙ കുന്തിരിക്കം, പച്ചക്കർപ്പൂരം, അൽപം കുരുമുളക്, തുമ്പ, ഉ ണങ്ങിയ വേപ്പില മുതലായവ െകാണ്ടുള്ള പുക ഏൽപിക്കുന്നത് മുടിക്കായ അകറ്റാൻ പ്രയോജനപ്പെടും. ആയുർവേദ കടകളിൽ ലഭിക്കുന്ന അഷ്ടഗന്ധം പുകയ്ക്കുന്നതും മുടിക്കായ അകറ്റും. ആഴ്ചയിെലാരിക്കൽ  പുകയേൽപിച്ചാൽ മതി.]

കരുത്തുള്ള മുടിയഴകിന്

ADVERTISEMENT

∙ കറുത്ത എള്ള് കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ഇത് ചൂടാക്കി വറുത്തു പൊടിച്ചതിൽ ശർക്കര ഉരുക്കിയതും അൽപം ചുക്കുപൊടിയും ചേർത്ത് മിശ്രിതമാക്കി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. ദിവസവും രണ്ടു ചെറിയ സ്പൂൺ എള്ളു കൂട്ട് കഴിച്ച ശേഷം ഒരു ഗ്ലാസ് പാൽ കുടിക്കണം.

∙ നെല്ലിക്ക തേനിലിട്ടതോ നെല്ലിക്ക ജ്യൂസോ നിത്യവും കഴിക്കുക. വിളർച്ച അകറ്റുന്നതിനും മുടി വളരുന്നതിനും പ്രയോജനപ്പെടും.

∙ ഒരു പിടി ഉണക്കമുന്തിരി കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രിയിൽ ഇട്ടു വയ്ക്കുക. രാവിലെ ആ  വെള്ളത്തോടെ ഞെരടി അരിച്ചോ അല്ലാതെയോ വെറും വയറ്റിൽ ദിവസവും കുടിക്കുക.

∙ ഒരു ചെറിയ സ്പൂൺ ത്രിഫല ചൂർണം അൽപം തേൻ ചേർത്ത് എന്നും രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കുക.

∙ നാരസിംഹരസായനം, ച്യവനപ്രാശം എന്നിവ ആയുർ വേദ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

∙ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്.

താരൻ അകറ്റാം

ഒരു പിടി ആര്യവേപ്പിലയും തുളസിയിലയും അരച്ചെടുത്ത കൂട്ടിൽ ഒരു  ചെറിയ സ്പൂൺ  നല്ല പുളിയുള്ള തൈര് ചേർത്ത് ശിരോചർമത്തിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് തല കഴുകി വൃത്തിയാക്കാം. ആഴ്ചയിലൊരിക്കൽ ഈ കൂട്ട് തേയ്ക്കുന്നത് താരനകറ്റാൻ നല്ലതാണ്.

മുടി വൃത്തിയാക്കാൻ താളി ശീലമാക്കുന്നത് താരൻ അകറ്റും. ചെമ്പരത്തി താളി, ചീവയ്ക്കാപ്പൊടി, ഉലുവ കുതിർത്തത് എന്നിവയൊക്കെ താളി ആയി ഉപയോഗിക്കാം. ത്രിഫല ചൂർണം ഹെയർ പായ്ക്ക് ആയിട്ട് ഇടയ്ക്ക് മുടിയിൽ ഇടാം. പേരയില  തിളപ്പിച്ച െവള്ളം  കൊ ണ്ട് മുടി കഴുകുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കും.

വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. അംബിക, പ്രഫസർ, കായ ചികിത്സ വിഭാഗം, ഗവൺമെന്റ് ആയുർവേദ കോളജ്, തിരുവനന്തപുരം, ഡോ. സൗമ്യ അജിൻ, മെഡിക്കൽ കൺസൽറ്റന്റ്, ഇമാനുവൽ അരശർ ആയുർവേദ മെഡിക്കൽ കോളജ്, മാർത്താണ്ഡം, കന്യാകുമാരി

ADVERTISEMENT