Saturday 23 March 2019 02:39 PM IST

സ്റ്റൈൽ, സ്മാർട്നെസ്, ആറ്റിറ്റ്യൂഡ് സ്വന്തമാക്കാൻ വഴിയുണ്ട്; മുടി ട്രെൻഡിയായി കളർ ചെയ്യൂ...

Rakhy Raz

Sub Editor

hair-c1

സ്വന്തം ലുക്ക് ബോറടിച്ചു തുടങ്ങുമ്പോൾ, ഇനി എന്തെങ്കിലും പുതിയതായി ചെയ്യണമല്ലോ എന്ന് മനസ്സ് പറയുമ്പോൾ, ഒന്നുകൂടി ഒന്ന് അപ്ഡേറ്റാകാനുണ്ടെന്ന് തോന്നുമ്പോൾ... നേരേ വിട്ടോളൂ സലൂണിലേക്ക്. ഒട്ടും മടിക്കാതെ മുടിക്ക് ഇഷ്ട നിറം കൊടുത്തുനോക്കൂ. പിന്നാലെ വരും ഉത്സാഹവും ആവേശവും പോസിറ്റീവ് ആറ്റിറ്റ്യൂഡും...

ചില മുടിയിഴകൾക്കു മാത്രം കളർ നൽകി തുടങ്ങിയ ഹെയർ കളറിങ് ട്രെൻഡ് ഇപ്പോൾ മുടിയിൽ മഴവിൽ നിറങ്ങൾ വിരിയിക്കുന്നതു വരെ എത്തി. വെയിൽ ചുംബിച്ചതുപോലെ തോന്നുന്ന ബലെയാഷ് ആണ് ഇപ്പോഴത്തെ ഹോട്ട് ട്രെൻഡ്. മറ്റൊരു ടെക്നിക് ഓംബ്രെ ആണ്.

ഹെയർ കളറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, തിരഞ്ഞെടുക്കുന്ന നിറം നമ്മുടെ സ്കിൻ ടോണിന് ഇണങ്ങുന്നുണ്ടോ എന്നതാണ്.  നമ്മുടെ ആറ്റിറ്റ്യൂഡിനെ നിർണയിക്കുന്നതാകണം  മുടിയിഴകളിൽ തലോടിയ നിറങ്ങളും.   

എന്തായാലും മുടിയുടെ കറുകറുപ്പും ബ്രൗൺ നിറവുമെല്ലാം  അൽപകാലത്തേക്ക് മറന്നു കളയുകയാണ് ഇപ്പോൾ യൂത്ത്.  ബ്ലോൺഡ്, ബ്രൂനെറ്റ് തുടങ്ങിയ ഗ്ലോബൽ ഹെയർ കളറുകളും കളറിങ്  ടെക്നിക്കുകളും മതി അവർക്ക്. യൂറോപ്യൻ രാജ്യങ്ങളിൽ സ്വാഭാവികമായുള്ള ചാര നിറമുടിയും ബ്രൗൺ മുടിയും സ്വർണനിറമുടിയുമെല്ലാം നമുക്കും ആയാലെന്താ?

ബലെയാഷ്

വെയിൽ മുടിയിഴകളിൽ ഒളിച്ചു കളിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന കളറിങ് ടെക്നീക് ആണ് ബലെയാഷ്. നിഴലും വെളിച്ചവും നിറങ്ങളും ചേർന്നു നൽകുന്ന ക്ലാസിക് നാചുറൽ ലുക്ക്.  അഴകും വ്യത്യസ്തതയും നൽകാൻ ബലെയാഷിനോളം വരില്ല മറ്റൊന്നും. അതുകൊണ്ടാകാം സെലിബ്രിറ്റികൾ ഏറെ ഇഷ്ടപ്പെടുന്നു ഈ ടെക്നിക്.

മുടിയുടെ തുടക്കത്തിൽ ഹൈലൈറ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകി അറ്റത്തേക്ക് എത്തുമ്പോൾ കൂടുതൽ നാചുറൽ ലുക് നൽകും വിധം  ഡാർക്ക് ആയിരിക്കുന്ന രീതിയാണ് ബലെയാഷിൽ ഉപയോഗിക്കുന്നത്. മുടിയിലുടനീളം വെയിൽ തട്ടുന്ന വിധത്തിലുള്ള ഹൈലൈറ്റുകൾ നൽകിയിട്ടുണ്ടാകും.

ഇഷ്ടാനുസരണം സോഫ്റ്റ് ആയും പോപ്പ് അപ് ലുക്ക് ലഭിക്കുന്ന വിധത്തിലും അവസരത്തിനനുസരിച്ച് ബ ലെയാഷ് ചെയ്യാം. നീളൻ മുടിക്ക് ഏറെ ഇണങ്ങുന്നതാണ് ഈ ടെക്നിക്. 

hair-c3

ഒാംബ്രെ

ഷെയ്ഡിങ് എന്നാണ് ഒാംബ്രെ എന്ന വാക്കിനർഥം.  മുടിയുടെ തുടക്കത്തിൽ ഡാർക്ക് ആയി ഏകദേശം മധ്യഭാഗത്തോളം ഇരുണ്ടിരിക്കുകയും താഴേക്ക് സാവധാനം ഇളം നിറമായി മാറുകയും ചെയ്യുന്ന കളറിങ് രീതിയാണിത്. തുടക്കത്തിലുള്ള നിറം നിങ്ങളുടെ മുടിയുടെ നാചുറൽ നിറത്തെക്കാൾ ഒന്നോ രണ്ടോ ഷെയ്ഡ് മാത്രം ലൈറ്റ് ആയിരിക്കുന്നതാണ് നല്ലത്.  

താഴേക്ക് നൽകുന്ന ഹൈലൈറ്റിങ് നിറവും മുടിയുടെ സ്വാഭാവിക നിറവുമായി ചേർന്നതാകണം. ചേരാത്ത നിറങ്ങൾ ഹൈലൈറ്റിങ്ങിന് ഉപയോഗിക്കുന്നത് ഒാംബ്രെയുടെ ഭംഗി കുറയ്ക്കും.

ഒരു നിറത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുക്കോടെ മാറുന്നതാണ് ഒാംബ്രെയുടെ ഭംഗി. മുടിക്ക് സ്വാഭാവികമായി ഡാർക്ക് ഷെയ്ഡ് ഉളളവർക്ക് ഏറ്റവും ഇണങ്ങും ഈ കളറിങ് രീതി.

hair-c5 ഒാംബ്രെയിെല നിറം അൽപം ലൈറ്റ് ആക്കിയാൽ സോംബ്രെ ആയി

സോംബ്രെ

ഒാംബ്രെ അൽപം ലൈറ്റ് ആക്കിയാൽ സോംബ്രെയായി. താഴേക്ക് വരുമ്പോൾ നൽകുന്ന കടുത്ത ഹൈലൈറ്റ് കുറച്ച് സോഫ്റ്റ് ആക്കിയാൽ മാത്രം മതി. ഒംബ്രെ ഹോട്ട് ലുക്ക് നൽകുമ്പോ ൾ സോംബ്രെ  കൂൾ ലുക് ആണ് തരുന്നത്.

ഹൈലൈറ്റ്സ്

മുടിയുടെ പുറമേയുള്ള  ഇഴകൾക്കു മാത്രം നിറം നൽകുന്ന രീതി നേരത്തേ തന്നെയുണ്ട്. എങ്കിലും  അതിലെ പരീക്ഷണങ്ങളും വ്യത്യസ്തതയും കൊണ്ട് ഇന്നും ഹിറ്റ് തന്നെയാണ് ഇത്. സൺ കിസ്സ്ഡ്, കോൺട്രാസ്റ്റ്,  ച ങ്കി... ഇങ്ങനെ വെറൈറ്റികളുടെ കൂട്ടമാണിത്. മുടിയുടെ ഡൾനസ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഹൈലൈറ്റിങ്. മുടിയിലാകെ കെമിക്കൽ പ്രയോഗം നടത്തുന്നില്ല എന്ന ഗുണവുമുണ്ട്.

സ്ലൈസിങ്

ഹൈലറ്റ്സ് ഏറെ വീതി കുറഞ്ഞ് ഇടകലർന്ന് നിൽക്കുന്ന രീതിയിലേക്ക് മാറ്റിയാൽ അതിനെ സ്ലൈസിങ് എന്ന് വിളിക്കാം. സ്ലൈസിങ് അൽപം സെക്സ് അപ്പീൽ കൂട്ടും എന്നാണ് ഫാഷൻ വിദഗ്ധർ പറയുന്നത്.

hair-c4 ഒാംബ്രെ

ബേബി ലൈറ്റ്സ്

കുഞ്ഞുങ്ങളിൽ കാണുന്ന നാചുറൽ ഹെയർ ഷെയ്ഡ്സ്  വളരെ മൃദുവായ ഹൈലൈറ്റിങ്ങിലൂടെ വരുത്തുന്നതാണ് ബേബി ലൈറ്റ്സ് ടെക്നിക്. അൽപം  മാത്രം മുടിയെടുത്താണ് ബേബി ലൈറ്റ്സ് ചെയ്യുക. മുടിയുടെ സ്വാഭാവിക നിറവുമായി ഹൈലൈറ്റ്സ് നന്നായി ബ്ലെൻഡ് ആയിരിക്കും. പരിപാലനവും എളുപ്പമാണ്. ഏത് നിറത്തിലുള്ള മുടിക്കും ചേരുന്നതാണ് ബേബി ലൈറ്റ്സ്.

ഡിപ് ഡൈ

ഏത് നിറവും ഉപയോഗിക്കാം, വളരെ എളുപ്പവുമാണ് ഡിപ് ഡൈ ചെയ്യാൻ. മുടിയിൽ അൽപം ഫൺ എലമെന്റ് ഇ ഷ്ടപ്പെടുന്നവർക്ക്  ഇണങ്ങിയ ടെക്നിക് ആണ്.  രണ്ടുനിറങ്ങളും തമ്മിൽ ചേരാത്ത രീതിയിലാണ്  ഡിപ് ഡൈ ഉപയോഗിക്കുക. അതുകൊണ്ടു തന്നെ ഇത് ഒരു സ്റ്റേറ്റ്മെന്റ് ഹെയർ സ്റ്റൈൽ ആണ്. മുടിയുടെ സ്വാഭാവിക നിറത്തിന്റെ നാലോ അഞ്ചോ ഷെയ്ഡ് താഴെയുള്ള നിറ മാണ് ഉപയോഗിക്കുന്നതെങ്കിൽ സ്റ്റേറ്റ്മെന്റ് എങ്കിലും നാചുറൽ ലുക്ക് കിട്ടും.

ലോ ലൈറ്റ്സ്

മുടിയിൽ താഴെയായി ഡാർക്ക് നിറവും  മുകളിൽ ലൈറ്റ് നിറവും നൽകുകയും അവ ഭംഗിയായി ബ്ലെൻഡ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് ലോ ലൈറ്റ്സ്. ബ്ലോൺഡ് ആൻഡ് ബ്രൗൺ, ഡാർക്ക് ആൻഡ് ചങ്‌കി,  ലൈറ്റ് ആൻഡ് ഡാർക്ക് ബ്ലോൺഡ് എന്നിവ കൊണ്ട് ലോ ലൈറ്റിങ് ചെയ്യുന്നത്  മുടിക്ക് സിഗ്‌നേചർ ഇഫക്റ്റ് നൽകും.

റിബൺഡ്

വേവി ടൈപ് മുടിക്ക് ഇണങ്ങുന്ന കളറിങ് രീതിയാണ് റിബ ൺഡ്. റിബണുകളുടെ വലുപ്പത്തിൽ നിറങ്ങൾ മുടിയുടെ ഇടയിൽ നിന്ന് ചുരുണ്ട് ഇറങ്ങുന്ന രീതിയിലാണ് റിബൺഡ് ഹെയർ കളറിങ് ചെയ്യുന്നത്.  ഹൈലൈറ്റ്സ് രീതി തന്നെ വ്യത്യസ്തമായി ഉപയോഗിക്കുകയാണ് ഇവിടെ. ബ്ലോൺഡ് ടോണുകളോ, ബ്രൈറ്റ് ടോണുകളോ ഉപയോഗിക്കാം.

ഫ്രോസ്റ്റഡ്

നിറങ്ങൾ കൊണ്ട് ഒരു ‘സോൾട്ട് ആൻഡ് പെപ്പർ ഇഫക്റ്റ്’ ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ഫ്രോസ്റ്റഡ്. ഓ രോ മുടിയിഴകളായി എടുത്ത് ബ്ലീച്ച് ചെയ്ത ശേഷമാണ് ഇത് ചെയ്യുന്നത്. ഷോർട് ഹെയർ കട്ട് ഉള്ളവർക്കാണ് കൂടുതൽ ഇണങ്ങുക. പിന്നിൽ തീർത്തും ചെറുതായി മുറിച്ച് മുൻപിൽ മാത്രം അൽപം നീളം നിറുത്തുന്ന പിക്സി ഹെയർ കട്ടും ഫ്രോസ്റ്റഡ് കളറിങ്ങും ബെസ്റ്റ് മാച്ചിങ് സ്റ്റൈലാണ്.

ഹാഫ് ആൻഡ് ഹാഫ്

hair-c2 1. ബലെയാഷ്, 2. ഡിപ് ഡൈ

തികച്ചും വ്യത്യസ്തരായിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ചങ്കുറപ്പ് കൂടുതലുള്ളവർക്കുമേ ഈ  ഹെയർ സ്റ്റൈലിങ് ചെയ്യാനാകൂ.  അതിനാൽ തന്നെ വ്യാപകമല്ല. കാണുന്നവർക്ക് ഒരിക്കലും മറക്കാനാകില്ല ഈ ഹെയർ സ്റ്റൈൽ. നമ്മുടെ നാട്ടിൽ ഹാഫ് ആൻഡ് ഹാഫ് വിരളമായേ കാണാനാകൂ.  ബോൾഡ് ലുക്ക് ലഭിക്കാൻ പെർഫെക്റ്റ് ആണ് ഈ ഹെയർ കളറിങ് ടെക്നിക്.  മുടി രണ്ടായി പകുത്ത് രണ്ടു ഭാഗത്തിനും രണ്ടു വ്യത്യസ്ത നിറം നൽകുകയാണ് ചെയ്യുന്നത്. സ്വാഭാവികത തീരെ ഉണ്ടാകില്ല. ഏത് നിറങ്ങൾ  തമ്മിലും മിക്സ് ആൻഡ് മാച്ച് ചെയ്യാം.  മുടി രണ്ടായി പകുക്കുന്ന ശൈലിയിലും  വ്യത്യസ്തത നൽകാം.  മുടി പകുത്ത് ആദ്യ ഭാഗം നിറം നൽകി മുടി കഴുകി ഉണക്കിയ ശേഷമാണ് അടുത്ത ഭാഗം  നിറം നൽകുന്നത്.

ബ്ലോക്കിങ്

രണ്ടിലധികം ഷെയ്ഡുകൾ നിശ്ചിത ആകൃതിയിൽ  ഓരോ ബ്ലോക്കുകളായി  ഉപയോഗിക്കുന്നതാണ്  കളർ ബ്ലോക്കിങ്. ബ്ലോക്ക് ചെറുതോ വലുതോ ആകാം. പാറ്റേണുകൾ വ്യത്യസ്തമാക്കി  ബോൾഡ് ഇഫക്റ്റ് കിട്ടുന്ന വിധത്തിലോ ലളിതമായോ ബ്ലോക്കിങ് ചെയ്യാം. ഏതു ബേസ് കളറിലുള്ള മുടിയിലും ഏത് നിറവും നൽകാനാകും. ലൈറ്റ് നിറങ്ങൾ നൽകാൻ ആദ്യം മുടി ബ്ലീച്ച് ചെയ്ത് വെളുപ്പാക്കേണ്ടി വരും.

കളറിങ് ചെയ്ത ശേഷം ആഫ്റ്റർ കെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്. കളർ ചെയ്ത ശേഷം ഒരു വർഷമെങ്കിലും പ്രത്യേക ഷാംപൂവും  കണ്ടീഷനറും ഉപയോഗിക്കണം. കെരാട്ടിൻ ട്രീറ്റ്മെന്റ്, സ്പാ  ഇവ  ഇടയ്ക്ക് ചെയ്ത് സംരക്ഷണം കൊടുക്കുകയും വേണം.

ഏതു നിറം വേണം?

ബ്ലോൺഡ്, ബ്രൂനറ്റ് തുടങ്ങിയ നിറങ്ങൾ വിദേശീയർക്ക് സ്വാഭാവികമായുള്ള മുടിയുടെ നിറമാണ്. മുടിയുടെ സ്വാഭാവിക നിറം  ബ്രൗൺ ആയാലും സ്വർണ നിറം കലർന്ന ബ്ലോൺഡ് ആയാലും ഒാരോന്നിലുമുണ്ട് തീർത്തും വ്യത്യസ്തമായ അനേകം ഷെയ്ഡുകൾ.

ബ്ലോൺ‌ഡിൽ ഏറെ ഡിമാൻഡ് ഉള്ള ഷെയ്ഡുകൾ,  ഹ ണി ബ്ലോൺ‌ഡ്, കാരമൽ ബ്ലോൺ‌ഡ്, ചോക്ലേറ്റ് ബ്ലോൺ‌ഡ്, ആഷ് ബ്ലോൺഡ്, റോസ് ബ്ലോൺഡ്, മിൽക്കി ബ്ലോൺഡ് തുടങ്ങിയ ഷെയ്ഡുകളാണ്. സ്ട്രോബറി ബ്ലോൺ‌ഡ് പോലുള്ളവ സ്റ്റേറ്റ്മെന്റ് ആയി ചെയ്യുന്നവരും ഉണ്ട്.

ബ്രൗൺ നിറം കലർന്ന ബ്രൂനെറ്റ് ഷെയ്ഡുകളിൽ ഗോൾഡൻ ബ്രൗൺ, ഹണി ബ്രൗൺ, കൊക്കോ, ലൈറ്റ് കാരമൽ എന്നിവയ്ക്ക് ഇഷ്ടക്കാർ ഏറെയാണ്. ഇതൊന്നുമല്ലാെത  ബ്രൈറ്റ് ബ്ലൂ, റ്റീൽ ബ്ലൂ, ബ്ലാക് ബെറി, പർപ്പിൾ, പിങ്ക്, യെല്ലോ  നിറങ്ങളിൽ കളർ ചെയ്യാൻ ആ ഗ്രഹിക്കുന്നവരും ഇഷ്ടംപോലെ. റെയിൻബോ, പീക്കോക്ക് നിറങ്ങളാണ് ഇപ്പോൾ ഹോട്ട് ട്രെൻഡ്.

ഇവ തന്നെ തന്നെ വ്യത്യസ്ത പാറ്റേണുകളിൽ ചെയ്യാം. താഴെയുള്ള മുടിയി ൽ മാത്രം റെയിൻബോ കളേഴ്സ് നൽകിയാൽ കെട്ടി വയ്ക്കുമ്പോഴോ പാറി പറക്കുമ്പോഴോ മഴവിൽ നിറങ്ങൾ ഒളിഞ്ഞുനോക്കുന്ന പ്രതീതി ഉളവാക്കാം. മുഴുവൻ മുടിയിൽ പീക്കോക്ക് ഷെയ്ഡ്സ് നൽകി മയിലഴകിലാക്കാം.  

നിറങ്ങൾ പെർമനന്റ് ആയോ ടെംപററി ആയോ ചെയ്യാം. പെർമനൻറ് ഹെയർ കളറുകൾ മൂന്നു മാസത്തോളം നിൽക്കും. ഏറെക്കാലം നിറം നിലനിൽക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ടെംപററി കളർ ചെയ്യാം. ഹെയർ സ്പ്രേ ഉപയോഗിച്ച് ചെയ്യുന്ന ഈ നിറം മുടി കഴുകുമ്പോൾ നഷ്ടപ്പെടും. പെർമനന്റ് നിറങ്ങൾ കൂടുതൽ കാലം നില നിൽക്കുമെങ്കിലും മുടി നിരന്തരമായി കഴുകുന്നത് നിറങ്ങൾ വേഗം നഷ്ടപ്പെടുത്താം.

വിവരങ്ങൾക്ക് കടപ്പാട്: പ്രീതേഷ് പി.എ., സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റ്, അഷ്ടമുടി  വെൽനെസ് ബ്യൂട്ടി സലോൺ, കൊച്ചി. സജിത്ത് ആൻഡ് സുജിത്ത്,  സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റ്, കലൂർ, കൊച്ചി