Friday 03 December 2021 02:28 PM IST : By സ്വന്തം ലേഖകൻ

ദോഷഫലങ്ങള്‍ ഇല്ലാതെ ചർമ്മത്തിന് ഉണർവും ഉന്മേഷവും; തേൻ കൊണ്ടുള്ള ചില സൗന്ദര്യക്കൂട്ടുകൾ

beeeeee-eyes_OI

ദോഷഫലങ്ങള്‍ ഇല്ലാതെ സൗന്ദര്യം നിലനിർത്തി ചർമ്മത്തിന് ഉണർവും ഉന്മേഷവും പ്രദാനം ചെയ്യുന്ന സൗന്ദര്യക്കൂട്ടാണ് തേൻ. പണ്ടുകാലത്ത് അമ്മമാര്‍ ശരീരം വരളുമ്പോൾ സ്ഥിരമായി തേന്‍ പുരട്ടിയിരുന്നു. തേന്‍ നല്ലൊരു മോയിസ്ചറൈസറാണ്. എല്ലാ ദിവസവും തേന്‍ ശരീരത്തില്‍ പുരട്ടി 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുകയാണെങ്കിൽ ശരീരത്തിന് തിളക്കവും മൃദുത്വവും ലഭിക്കും. 

തേൻ കൊണ്ടുള്ള ചില സൗന്ദര്യക്കൂട്ടുകൾ

. മുഖത്തെ ഇരുളിമയും മങ്ങലും മാറ്റാന്‍ പനിനീർ‍, പാല്‍ എന്നിവയുടെ ഒപ്പം തേനും കൂടി മിക്‌സ് ചെയ്ത് പുരട്ടണം. പിന്നീട് ചെറുതായി മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

. ആന്റിബാക്റ്റീരിയൽ കൂടിയാണ് തേന്‍. അതുകൊണ്ട് തേന്‍ കുടിക്കുന്നതോ മുഖത്ത് ദിവസവും തേന്‍ പുരട്ടുന്നതോ മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കും. മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കും. 

. മുഖം ക്ലീന്‍ ചെയ്യുന്നതിനും തേന്‍ നല്ലതാണ്. എന്നാല്‍ മുഖത്ത് തേന്‍ പുരട്ടിയതിന് ശേഷം കഴുകിക്കളയാന്‍ സോപ്പ് ഉപയോഗിക്കരുത്. ശരീരത്തിന് സ്വഭാവികമായ തിളക്കവും മൃദുത്വവും നൽകാനും തേനിന് കഴിവുണ്ട്. 

Tags:
  • Glam Up
  • Beauty Tips