Tuesday 23 July 2019 12:24 PM IST : By സ്വന്തം ലേഖകൻ

ചർമ്മം നിർജീവമാകും, മുഖവും കണ്ണുകളും ഇരുണ്ടു പോകും; 30 കഴിഞ്ഞാൽ നിങ്ങൾക്ക് സംഭവിക്കുന്നത്; പരിഹാര മാർഗങ്ങൾ

face

സൗന്ദര്യമെന്നാൽ കാഴ്ച തന്നെയാണല്ലോ. അവനവന്റെ നോട്ടത്തിലും മറ്റുള്ളവരുടെ കാഴ്ചയിലും സുന്ദരീസുന്ദരനാകുകയാണത്. നമ്മുടെയെല്ലാം സൗന്ദര്യപരിചരണം ഈ അർത്ഥത്തിലുള്ളതാണ്. കുളിച്ച് , പൗഡറും പൊട്ടും തൊട്ട് ആവശ്യം ചില പൊടിക്കൈകളുമായി പോകുന്നതാണ് മിക്കവരുടെയും സൗന്ദര്യപരിചരണങ്ങൾ. എന്നാൽ പെട്ടെന്നൊരു ദിവസം ക‌ണ്ണാടിയിൽ നോക്കുമ്പോൾ അതാ ചെറിയൊരു ചുളിവ്.

പലപ്പോഴും ഞെട്ടലായിരിക്കും അതുണ്ടാക്കുക. അതിനാൽ തന്നെ മധ്യവയസ്സിനോടടുക്കുമ്പോഴാണ് മിക്കവരും പൊടുന്നനെ സൗന്ദര്യ സംരക്ഷണബോധത്തിലേക്കു വരുന്നത്.

25 വയസ്സിൽ സംഭവിക്കുന്നത്

മുഖത്ത് ആദ്യചർമവ്യത്യാസങ്ങൾ കാണുന്നത് ഭൂരിഭാഗം പേരിലും 25നും മുപ്പതിനും ഇടയിലാണ്. ഇതിനു കാരണം മുഖചർമത്തിൽ പുതിയ കോശങ്ങൾ രൂപപ്പെടാൻ കാലതാമസം വരുന്നതാണ്. 25 വയസ്സ് ആകുമ്പോഴേക്കും കണ്ണിനടിയിൽ ഇരുണ്ട നിറവും കുഴിയും വരാൻ തുടങ്ങും. ക്ഷീണം കൊണ്ടാണിത്. ഉറക്കക്കുറവും ചർമസംരക്ഷണത്തിലെ അപാകതകളുമാണ് ഇതിനു കാരണമെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ ചർമത്തെ വേണ്ടവിധത്തിൽ സംരക്ഷിച്ചാൽ ഇങ്ങനെ വരില്ല തന്നെ. ചർമത്തിനു പ്രായാധിക്യം വരുന്നതിന്റെ ആദ്യലക്ഷണം ചർമം നിർജീവമായി ജലാംശം നഷ്ടപ്പെടുന്നതാണ്. കണ്ണുകൾക്ക് ഇരുവശങ്ങളിലുമായി നിറവ്യത്യാസം, ചർമം വരളുക, മുഖത്തെ ചെറുസുഷിരങ്ങൾ വലുതായി തോന്നുക തുടങ്ങിയവയും ലക്ഷണങ്ങളാണ്. ചർമ കോശങ്ങൾക്കു മോയ്സ്ചർ ഇല്ലാതാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചർമത്തിനു പുറമെ നിന്നും സംരക്ഷണം നൽകുന്ന ക്രീമുകളുടെ പ്രവർത്തനം ഈ ഘട്ടത്തിൽ ഫലം ചെയ്യാതെ പോകുന്നു. പ്രായാധിക്യം മൂലം ചർമത്തിൽ കെട്ടിക്കിടക്കുന്ന മൃതകോശങ്ങളെ സ്വമേധയാ നീക്കം ചെയ്യാനുള്ള ചർമത്തിന്റെ കഴിവു നഷ്ടപ്പെടുന്നു. ഈ അവസ്ഥയിൽ മുഖചർമത്തിൽ െമലാനിൻ അടിഞ്ഞ് ചർമം കൂടുതൽ ഇരുണ്ടതാകുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോഴാകട്ടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നു.

30 – 45 വയസ്സ് വരെ മുഖത്തെഎക്സ്പ്രഷൻ

െെലനുകൾ കൂടുതൽ തെളിയുന്ന പ്രായമാണ് മുപ്പതു മുത ൽ നാൽപത്തിയഞ്ചു വരെ. മുഖത്തിന് ഇലാസ്തികത നൽകുന്ന ഇലാസ്റ്റിൻ കുറയുന്നു. മുഖത്തിന് ആകൃതി നൽകുന്ന കൊളാെജൻ എന്ന പ്രോട്ടീനും മാറ്റം വരുന്നു. അങ്ങനെ ചുളിവുകൾ വന്ന് ചർമം തൂങ്ങുന്നു (Sagging). ചർമം വരണ്ട്, പാടുകൾ വന്ന് മുഖചർമത്തിന്റെ െെനസർഗികത നഷ്ടമാകും. താടിയെല്ലിന്റെ ഭാഗത്തു കൊഴുപ്പ് അടിയുന്നു.

skin-4

കണ്ണിനു താഴെയും ചുണ്ടിനു ചുറ്റും നെറ്റിത്തടങ്ങളിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു. ചുണ്ടുകൾ കൂടുതൽ വരണ്ട് ആകൃതി നഷ്ടപ്പെടുന്നു. പ്രായമായവരിലെ മറ്റൊരു പ്രശ്നമായ മുഖക്കുരു കഴുത്തിലും നെഞ്ചിലും കാണാം.

50 വയസ്സിനു മുകളിൽ

അമ്പതു കഴിയുമ്പോൾ മുഖത്തിന്റെ താഴ്‌ഭാഗത്തും കഴുത്തിനോടു ചേർന്നും ചർമം ഇടിഞ്ഞു തൂങ്ങും. മൂക്കിന്റെ തുമ്പ്, പുരികങ്ങൾ, കണ്ണുകൾ എന്നിവയ്ക്ക് രൂപവ്യത്യാസം സംഭവിക്കുന്നു. പ്രായം കൂടുംതോറും എല്ലുകൾക്കുണ്ടാകുന്ന വ്യതിയാനം താടിയെ ചെറുതാക്കുന്നു. ഫില്ലർ ഇൻജക്‌ഷനുകളിലൂടെ ഇതു മാറ്റാം. മുഖത്തെ കോശ പുനർനിർമാണം ഈ പ്രായത്തിൽ 90 ദിവസം വരെയുള്ള ഇടവേളകളിൽ മാത്രമാണു സംഭവിക്കുക. അതിനാൽ ചർമസംരക്ഷണം കൃത്യമായി ചെയ്യണം.

ചർമത്തിനായി ചികിത്സകൾ

പ്രായാധിക്യം മൂലം മുഖചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനു വളരെ ഫലപ്രദമായ ഒട്ടേറെ ചികിത്സാരീതികൾ ഇന്നുണ്ട്.

1. പീലിങ്: മുഖക്കുരു, പ്രായാധിക്യത്താലുണ്ടാകുന്ന മൃതചർമങ്ങൾ, പിഗ്െമന്റേഷൻ എന്നിവ മാറ്റി തിളക്കമുള്ള ചർമം നൽകുന്നു. മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറന്ന് മുഖക്കുരു പരിഹരിക്കുന്നു. ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ കൃത്യമായ ഇടവേളകളിൽ സ്കിൻ പീൽ ചെയ്യുന്നതു ചർമത്തിൽ കൊളാജെന്റെ അളവിനെ ഉത്തേജിപ്പിച്ച് മൃതകോശങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

2. ത്രെഡ് ലിഫ്റ്റ്: ക്രീം പുരട്ടി മുഖം മരവിപ്പിച്ച ശേഷം ബയോഡീഗ്രേഡബിൾ ആയ നൂലുകൾ ചർമത്തിലേക്ക് കടത്തി പ്രായാധിക്യം മൂലം തൂങ്ങിയ ചർമത്തെ ഉയർത്തുന്ന രീതിയാണിത്. നാലോ അഞ്ചോ ദിവസത്തേക്ക് മുഖത്തു ചെറിയ നീരുണ്ടാകും എന്നതൊഴിച്ചാൽ മറ്റു പാർശ്വഫലങ്ങളില്ല. ഈ ചികിത്സാരീതിയിലൂടെ ചർമത്തിലെ കൊളാജെന്റെ അളവു വർധിപ്പിക്കാം. മുഖചർമം ഇടിഞ്ഞു തൂങ്ങിയതിനു സർജിക്കൽ ഫേസ് ലിഫ്റ്റ് ചെയ്യാൻ ആഗ്രഹിക്കാത്ത 30 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ള ആർക്കും ത്രെഡ് ലിഫ്റ്റ് രീതി സ്വീകരിക്കാം. മൂന്നു മുതൽ ആറു മാസം വരെ ഇതിന്റെ ഫലം നിലനിൽക്കും. നാലോ അഞ്ചോ മാസം കൂടുമ്പോഴും ത്രെഡ് ലിഫ്റ്റ് ചെയ്യുന്നതു മികച്ച ഫലം നൽകും.

മെഷീൻ ചികിത്സകൾ

∙ െെമക്രോ ഡെർമബ്രേഷൻ: അലുമിനിയം, ഡയമണ്ട് െെമക്രോ ക്രിസ്റ്റലുകൾ ഇവ ഉപയോഗിച്ചു മെഷീന്റെ സഹായത്തോടെ ചർമം പോളീഷ് ചെയ്ത് മുഖചർമം വീണ്ടും ഒാജസ്സുള്ളതാക്കുകയാണിവിടെ. ഒപ്പം മുഖചർമ സുഷിരങ്ങൾ തുറന്നു മുഖക്കുരുകുറച്ച് പുതിയ ചർമം രൂപപ്പെടാനും സഹായിക്കും. ചെലവു ചുരുങ്ങിയതും സുരക്ഷിതവും മികവാർന്നതുമായ ചികിത്സാരീതിയാണിത്. പീൽ ട്രീറ്റ്മെന്റ് ചെയ്യാൻ മടിയുള്ളവർക്ക് ഈ രീതി പ്രയോജനപ്പെടും.

∙െെഹഡ്രഫേഷ്യൽ:ചർമത്തിന് ക്ലെൻസിങ്, ഹൈഡ്രേഷൻ, എ ക്സ്ഫോളിയേഷൻ എന്നിവ ന ൽകുന്ന അത്യാധുനിക റീജുവനേറ്റിങ് ഫേഷ്യലുകൾ മുഖചർമത്തെ കൂടുതൽ ശോഭയുള്ളതാക്കാൻ സഹായിക്കും.

∙ ലേസർ ട്രീറ്റ്മെന്റ്: മെഷീൻ ഉപയോഗിച്ചുള്ള ചർമസംരക്ഷണ ചികിത്സയിൽ പ്രധാനമാണ് ലേസർ ട്രീറ്റ്മെന്റ്. കൊളാജെൻ ഉത്തേജിപ്പിക്കുക, ചർമം ദൃഢപ്പെടുത്തുക, പിഗ്െമന്റേഷൻ കുറയ്ക്കുക, ടാറ്റൂ ഒഴിവാക്കുക, കൊഴുപ്പ് കുറയ്ക്കുക, അനാവശ്യ രോമങ്ങൾ, പാടുകൾ, സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കുക, മുഖത്തെ കുഴികൾ ഒഴിവാക്കുക തുടങ്ങിയവയ്ക്കാണ് പ്രധാനമായും ലേസർ ട്രീറ്റ്മെന്റ് ഫലപ്രദം.

Teenager Problem Skin Care - Woman Wash Face

∙ െെമക്രോ നീഡ് ലിങ് ചികിത്സാരീതികൾ: പൂർണമായും അണുവിമുക്തമാക്കിയ ചെറിയ സൂചികൾ 0.5–3 മി.മീറ്റർ ചർമത്തിൽ ആഴ്ത്തി കൊളാജന്റെ അളവിനെ ഉത്തേജിപ്പിച്ച് ചർമത്തെ പൂർവസ്ഥിതിയിലാക്കുന്നു.

∙ LED ട്രീറ്റ്മെന്റ്: ചുവപ്പ്, നീല വെളിച്ചങ്ങളുടെ സഹായത്തോടെ മുഖക്കുരു കുറയ്ക്കുക, ചർമത്തിന്റെ ടെക്സ്ചർ മെച്ചപ്പെടുത്തുക, കൊളാജെന്റെ ഉൽപാദനം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ഈ ചികിത്‌സ മികച്ചതാണ്.

∙ െെഹ ഇന്റൻസിറ്റി ഫോക്കസ് അൾട്രാസൗണ്ട്: ഇടിഞ്ഞുതൂങ്ങിയ ചർമത്തെ പൂർവസ്ഥിതിയിലാക്കുന്നതിനും ബലപ്പെടുത്തുന്നതിനുമാണ് ഈ ചികിത്സ.

∙ റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെന്റ്: റേഡിയോ ഫ്രീക്വൻസി എനർജിയുടെ സഹായത്താൽ ചർമത്തിൽ കൊളാജെന്റെ അളവു വർധിപ്പിക്കുന്നതിനും ചർമം സുന്ദരമാക്കുന്നതിനും ഈ ചികിത്സ ഫലപ്രദമാണ്.

കുത്തിവയ്പുകൾ

ചർമസംരക്ഷണത്തിനുള്ള ചികിത്സാരീതികളുടെ ഭാഗമായി ചില ഇൻജക്‌ഷനുകളും എടുക്കുന്ന പതിവുണ്ട്.

∙ ബോട്ടോക്സ്: ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിന് US-FDA അംഗീകാരം ലഭിച്ച ചികിത്സാരീതിയാണിത്. മുഖചർമത്തിലെ ചുളിവുകളിലേക്കു ശുദ്ധീകരിച്ച പ്രോട്ടീൻ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. പ്രായാധിക്യം തടയുന്നതിനുള്ള ആന്റി ഏജിങ് ക്രീമുകളെ അപേക്ഷിച്ച് ഏറെ ഫലപ്രദമാണ് ഈ ചികിത്സ. 10 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ചികിത്സയുടെ ഫലം മുഖത്തു പ്രകടമാകുന്നതിന് ഏഴു ദിവസമെടുക്കും. വർഷത്തിൽ രണ്ടുതവണ ചെയ്താൽ ചുളിവുകളിൽ നിന്നും മുക്തി നേടാം.

skin-2

സാധാരണയായി നെറ്റിത്തടങ്ങൾ, പുരികങ്ങൾക്ക് ഇടയിലുള്ള ഭാഗം, കണ്ണുകൾക്ക് ഇരുവശം, ചുണ്ടുകളുടെ വശങ്ങൾ എന്നീ ഭാഗങ്ങളിലെ ചുളിവുകൾക്കു പരിഹാരമായാണ് ബോട്ടോക്സ് ചികിത്സകൾ ചെയ്യുന്നത്. കവിളുകൾ കുറയ്ക്കുക, മോണകാട്ടിയുള്ള ചിരി (Gummy Smile) കുറയ്ക്കുക, പുരികങ്ങൾ അഴകുള്ളതാക്കുക,

െെമഗ്രെയിന്റെ ചികിത്സ തുടങ്ങിയവയ്ക്കും ബോട്ടോക്സ് ഇൻജക്‌ഷൻ എടുക്കുന്നു. വൈദഗ്ധ്യമുള്ള ചികിത്സകന് ബോട്ടോക്സ് ഇൻജക്‌ഷൻ വഴി മികച്ച ഫലം നൽകാനാകും.

∙ ഫില്ലേഴ്സ്: ശരീരത്തിൽ തന്നെയുള്ള ഹൈലുറോണിക് ആസിഡിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വളരെ മൃദുവായതും കുത്തിവയ്ക്കാൻ കഴിയുന്നതുമായ ജെല്ലുകളാണ് ഫില്ലറുകൾ. പ്രായം കൂടുന്തോറും ശരീരത്തിൽ നിന്നു നഷ്ടമാകുന്ന െെഹലുറോണിക് പ്രോട്ടീൻ െജൽരൂപത്തിൽ കുത്തിവച്ചു ചർമം ഇടിഞ്ഞുതൂങ്ങുന്നതു കുറയ്ക്കുന്നു. പുരികത്തിന് ആകൃതി വരുത്തുക, പ്രായാധിക്യം മൂലം നെറ്റിയുടെ ഇരുവശങ്ങളിലും രൂപപ്പെടുന്ന കുഴികൾ നികത്തുക, ഒട്ടിയ മൂക്കിന് ആകൃതി നൽകുക, കണ്ണിനു താഴെയുള്ള കുഴി മാറ്റുക, കവിളുകൾ വർധിപ്പിക്കുക, മൂക്കിന് ഇരുവശങ്ങൾ (Nasolabial fold), െെകകൾ, കഴുത്ത് എന്നീ ഭാഗങ്ങളിലെ വരകൾ മാറ്റുക, താടി കൂട്ടുക (Chin shaping), ജോ െെലൻ ഷേപ്പിങ്, കഴുത്തിനു മുൻവശത്തായി കാണപ്പെടുന്ന ബാൻഡ് പോലുള്ള കുഴികൾ ,

െെകകളിലെ ചുളിവുകൾ എന്നിവ ഫില്ലേഴ്സ് കൊണ്ടു പരിഹരിക്കാം. 30 മിനിറ്റ് മാത്രമെടുക്കുന്ന ഈ ചികിത്സയിൽ മുഖത്ത് ആവശ്യമായിടത്ത് ഫില്ലറുകൾ കുത്തിവയ്ക്കുന്നു. ചികിത്സാഫലം ഒാരോരുത്തരിലും വ്യത്യാസപ്പെടും. ആറു മാസം മുതൽ രണ്ടു വർഷം വരെ ഈ ചികിത്സയുടെ ഫലം ലഭിക്കും. വളരെ ആഴം കൂടിയ കുഴികൾ അകറ്റാനും മുഖത്തിനു തുടിപ്പു നൽകാനും ഫില്ലേഴ്സ് സഹായിക്കും.

∙ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (PRP): ഒാരോ രുത്തരുടെയും രക്തത്തിൽ നിന്ന് വളർച്ചാഘടകങ്ങളെ വേർതിരിച്ചെടുത്ത് അവരവരുടെ ചർമത്തിലേക്കു കുത്തിവയ്ക്കുന്ന ചികിത്സാരീതിയാണിത്. ഇൻസുലിൻ സൂചികൾക്കു സമാനമായ വളരെ ചെറിയ സൂചികളുടെ സഹായത്തോടെയാണിതു ചെയ്യുന്നത്. അനാരോഗ്യമുള്ള ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും കൊളാജെന്റെ അളവ് ഉത്തേജിപ്പിച്ചു ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഈ ചികിത്സ സഹായിക്കുന്നു. നാലു മുതൽ എട്ട് ആഴ്ചയിലൊരിക്കൽ ഈ ചികിത്സ ചെയ്യണം. മുടിയുടെ വളർച്ചയ്ക്കും ഈ ചികിത്സാരീതി ഏറെ ഗുണം ചെയ്യും.

∙മീസോതെറപ്പി: വൈറ്റമിനുകൾ, മിനറലുകൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ, െെഹലുറോണിക് ആസിഡുകൾ എന്നിവ ഒരു ഡെർമറോളറിന്റെയോ മീസോ ഗണ്ണിന്റെയോ സഹായത്തോടെ ചർമത്തിന്റെ മധ്യനിരയിലേക്ക് സന്നിവേശിപ്പിക്കുന്ന ചികിത്സാരീതിയാണിത്. ചിലപ്പോൾ െെമക്രോ ഇൻജക്‌ഷനുകളായാകും ഈ ചികിത്സ നടപ്പാക്കുക. തീർത്തും വേദനാരഹിതമായ ഈ ചികിത്സ രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ആറു മുതൽ എട്ടു തവണ വരെ ചെയ്യുന്നതു മികച്ച ഫലം നൽകും.

െെകകൾ വാക്സ് ചെയ്യുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതയേ ഈ ചികിത്സ ചെയ്യുമ്പോൾ ഉണ്ടാകൂ.

പ്രായാധിക്യം തടയുന്നതിനും ചർമത്തിനു നിറം നൽകുന്നതിനുമുള്ള െെവ റ്റമിനുകളും ഗ്ലൂട്ടതായോൺ അടങ്ങിയ ഇൻജക്‌ഷനുകളും ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയുന്നതിനുള്ള ഡിഒാക്സികോളിക്, ഫോ സ്ഫാറ്റിഡിൽ കോളിൻ എന്നിവ

(Deoxycholic, Phosphatidyl choline) അടങ്ങിയ ഇൻജക്‌ഷനുകളും ഇപ്പോൾ ലഭ്യമാണ്.

പ്രായം കൂടുമ്പോൾ ചർമത്തിനുണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങൾ ചികിത്സയിലൂടെ പരിഹരിച്ച് സുന്ദര ചർമം നിലനിർത്താം. വൈദഗ്ധ്യമുള്ള ചികിത്സ തേടാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അഞ്ജനാ മോഹൻ

കൺസൽറ്റന്റ് കോസ്മെറ്റിക്

ഡെർമറ്റോളജിസ്റ്റ്

സ്കിൻ സീക്രട്ട്സ് ക്ലിനിക്

ഹൈസ്കൂൾ ജംക്‌ഷൻ ഇടപ്പള്ളി ,

കൊച്ചി

Tags:
  • Beauty Tips