‘കരിവാളിപ്പ് മാറും, മുഖത്തിന് പെട്ടെന്ന് നിറവും തിളക്കവും നൽകും റാഗി ഫേഷ്യൽ’: വിഡിയോ
Mail This Article
സുന്ദരിയായിരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സൗന്ദര്യക്കൂട്ടുകള്‍ സ്ത്രീകൾക്കെന്നും പ്രിയമാണ്. സൈഡ് ഇഫക്ടില്ലാത്ത സൗന്ദര്യ വർധക വസ്തുക്കൾ പലരും തേടിപ്പോകാറുമുണ്ട്. മുഖത്തെ കരിവാളിപ്പ് മാറി പെട്ടെന്ന് നിറവും തിളക്കവും കിട്ടാൻ സഹായിക്കുന്ന ഒരു ഫേഷ്യൽാ പായ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ. റാഗി മിക്സ് ചെയ്തുള്ള കലക്കൻ ഫെയ്സ്പായ്ക്കാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്.
‘ഡാർക് സ്കിൻ ഉള്ളവർ വെളുത്തിരിക്കുക എന്നതല്ല. മികച്ച കളർ ടോൺ ഉണ്ടാകുക എന്നതാണ് പ്രധാനം. സൺ ടാൻ, കരിവാളിപ്പ് ഉൾപ്പെടെയുള്ള അഭിമുഖീകരിക്കുന്നവർക്ക് ഉത്തമമാണ് ഈ ഫെയ്സ്പായ്ക്ക്. പ്രായം ആകുമ്പോൾ ശരീരം നൽകുന്ന ലക്ഷണങ്ങളെ വൈകിപ്പിക്കുന്നു എന്നതും ഈ പായ്ക്കിന്റെ ഗുണമാണ്.’– ലക്ഷ്മി പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബ്യൂട്ടി ടിപ് പങ്കുവയ്ക്കുന്നത്.