Saturday 03 August 2019 06:51 PM IST : By സ്വന്തം ലേഖകൻ

കയ്യിൽ കിട്ടുന്ന നിറമെടുത്ത് ചുണ്ടിൽ പുരട്ടല്ലേ! ലിപ്ബാം അണിയാം, കരുതലോടെ...

lifestyle_4

ലിപ്ബാം എങ്ങനെ, എപ്പോൾ, എത്ര തവണ പുരട്ടണം എന്നൊന്നും മിക്കവരും ചിന്തിക്കാറില്ല. കയ്യിൽ കിട്ടുന്ന നിറമെടുത്ത് കണ്ണാടിയിൽപോലും നോക്കാതെ ചുണ്ടിൽ പുരട്ടുന്നവരാണ് ഏറെയും. എന്നാൽ അത്ര സിംപിളായി കാണേണ്ട ഒന്നല്ല ലിപ്ബാം. അറിയാം ലിപ്ബാം അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

∙ ബ്രഷ് ഉപയോഗിച്ചോ വിരല്‍ കൊണ്ടു തൊട്ടെടുത്തോ ലിപ് ബാം അണിയാം. താഴത്തെ ചുണ്ടിനേക്കാൾ നേർമയായി മേൽചുണ്ടിൽ അണിയുന്നതാണ് ഭംഗി.

∙ സ്റ്റിക് രൂപത്തിലുള്ള ലിപ്ബാം ഉപയോഗിക്കുമ്പോൾ അ വയുടെ അരികുവശങ്ങളുപയോഗിച്ച് ചുണ്ടിന് ഔട്ട് ലൈൻ നൽകിയശേഷം ബാം ഫിൽ ചെയ്യാം. ഇതു ചുണ്ടുകളെ കൂടുതൽ ആകർഷകമാക്കും.

∙ ലിപ്സ്റ്റിക് അണിയുന്നതിന് മുന്നോടിയായി അൽപം ലിപ് ബാം പുരട്ടിയാൽ ചുണ്ടുകൾ വരണ്ടതായി തോന്നില്ല. ലിപ് ബാം അണിഞ്ഞ് ഒന്നോ രണ്ടോ മിനിറ്റിനു ശേഷം വേണം ലിപ്സ്റ്റിക് അണിയാൻ.

∙ ജെൽ രൂപത്തിലുള്ള ലിപ് ബാം വിരലുപയോഗിച്ചു വേണം പുരട്ടാൻ. കൈവിരലുകൾ കഴുകി ഉണങ്ങിയ ശേഷം മാത്രമേ ബാം ഉപയോഗിക്കാവൂ എന്നതും പ്രധാനമാണ്.

∙ മുഖത്തെ ഡ്രൈ ഏരിയകളായ മൂക്കിന്റെ വശങ്ങൾ, കവിൾതടങ്ങൾ എന്നിവിടങ്ങളിലും ലിപ് ബാം ഉപയോഗിക്കാം. വിരലുകളിൽ തൊട്ടെടുത്ത് ചെറിയ ഡോട്ടുകളായി അണിഞ്ഞ ശേഷം നന്നായി ചർമവുമായി ബ്ലെൻഡ് ചെയ്തിടണം.

∙ എസ്പിഎഫ് (സൺ പ്രൊട്ടക്‌ഷൻ ഫാക്ടർ) 15 ന് മുകളിലുള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കാൻ സഹായിക്കും.

∙ മോയ്സ്ചറൈസിങ്ങിന് പ്രാധാന്യമുള്ള ലിപ് ബാമുകൾ നോക്കി വാങ്ങാം. ബീ വാക്സ്, സെറാമൈഡ്സ് ഇവയെല്ലാം ചുണ്ടുകളിലെ ജലാംശം നിലനിർത്തും.

∙ ലിപ് ബാം വാങ്ങുമ്പോൾ കാലാവധി നോക്കാൻ മറക്കേണ്ട. ഒരു വർഷത്തിന് മുകളിൽ കാലാവധിയുള്ളവയാണ് നല്ലത്. പഴകിയ ലിപ് ബാമുകൾ ചുണ്ടുകളിൽ അലർജിയും അണുബാധയുമുണ്ടാക്കാം.

Tags:
  • Glam Up
  • Beauty Tips