Saturday 24 August 2019 05:00 PM IST : By സ്വന്തം ലേഖകൻ

എളുപ്പത്തിൽ റെഡിയാകാൻ വഴികൾ നോക്കിയാലോ? അറിഞ്ഞുവയ്ക്കാം ചില മേക്കപ് സബ്സ്റ്റിറ്റ്യൂഡ്സ്!

makeupbbfvcfhhj

മേക്കപ്പ് ഏരിയയിലെ സാധനങ്ങൾ എത്ര അടുക്കിയൊതുക്കി വച്ചാലും രണ്ടു ദിവസം കഴിയുമ്പോൾ സ്ഥാനം തെറ്റും. രാവിലെ തിരിക്കിട്ട് ഒരുങ്ങുന്നതിനിടയിൽ ഐ ലൈനർ എവിടെ, ലിപ്സ്റ്റിക്ക് എവിടെ എന്നെല്ലാം പരതി സമയം പോകുകയും ചെയ്യും. എന്നാലിനി എളുപ്പത്തിൽ റെഡിയാകാനുള്ള വഴികൾ നോക്കിയാലോ? അറിഞ്ഞു വയ്ക്കാം ചില മേക്കപ് സബ്സ്റ്റിറ്റ്യൂഡ്സ്.

∙ കുളി കഴിഞ്ഞു വന്ന് ഹെയർ സിറം തപ്പിനടന്ന് സമയം കളയേണ്ട. നേരെ കുഞ്ഞാവയുടെ പെട്ടിയിൽ നിന്ന് ബേബി ഓയിലെടുത്ത് രണ്ടു തുള്ളി മുടിയിൽ തടവുക. എണ്ണ മെഴുക്കും തോന്നില്ല, മുടിക്ക് തിളക്കവും കിട്ടും.

∙ മേക്കപ് തുടങ്ങും മുൻപു തന്നെ ഐ പെൻസിൽ എടുത്ത് ഫ്രിജിൽ വച്ചോളൂ. ഈ പെൻസിൽ ഉപയോഗിച്ച് കണ്ണെഴുതിയാൽ തെല്ലും പടരാതെ നല്ല പൂർണത കിട്ടും.

∙ ‘ശ്ശോ... ഷേവ് ജെൽ തീർന്നല്ലോ. ഷേവ് ചെയ്യാതെ എങ്ങനെ ക്ലയന്റ് മീറ്റിങ്ങിനു പോകും.’ ഭർത്താവിന്റെ ടെൻഷൻ അ ധികം കൂട്ടാതെ ഹെയർ കണ്ടീഷണർ എടുത്തു കൊടുത്തോളൂ. ഷേവ് ജെല്ലിനു പകരം ഉപയോഗിക്കാം.

∙ നെയിൽ പോളിഷ് അണിഞ്ഞാൽ ഉണങ്ങാൻ കാത്തിരു   ന്നേ മതിയാകൂ എന്ന ചിന്ത വേണ്ട. നെയിൽ പോളിഷ് ഇട്ടശേഷം തണുത്ത വെള്ളത്തിൽ രണ്ടു മിനിറ്റ് വിരലുകൾ മുക്കി വച്ചാൽ മതി. വേഗം ഉണങ്ങിക്കിട്ടും.

∙ നെയിൽ പോളിഷ് കളയാൻ റിമൂവര്‍ ഇല്ലെങ്കിലും ടെൻഷൻ വേണ്ട. അൽപം പഞ്ഞിയിൽ പെർഫ്യൂം മുക്കി നഖങ്ങളിൽ അമർത്തി തടവിയാൽ മതി. എളുപ്പത്തിൽ നഖങ്ങള്‍ സുന്ദരമാകും.

∙ മസ്കാര ഉണങ്ങിയിരിക്കുകയാണെങ്കിൽ, ചൂടുവെള്ളം പാ തി നിറച്ച ഒരു ഗ്ലാസിൽ മസ്കാര ബോട്ടിൽ ഇട്ടു വയ്ക്കുക. ഒരു മിനിറ്റിനു ശേഷം കൺപീലിയിൽ അണിഞ്ഞോളൂ. അഥവാ മസ്കാര തീർന്നു പോയെങ്കിലോ? മസ്കാര ബ്രഷിൽ അ ൽപം പെട്രോളിയം ജെല്ലി പുരട്ടി കൺപീലികളിൽ അണി ഞ്ഞാൽ മതി. പെർഫക്ട് ലാഷസ് സ്വന്തമാക്കാം.

∙ തലയിൽ എണ്ണമയം അധികമായാൽ മുടിയിഴകൾ തലയോട്ടിയോട് ഒട്ടിക്കിടക്കും. ഈ അഭംഗി മാറ്റാൻ അൽപം ബേബി പൗഡർ മുടിയിൽ ഇട്ടശേഷം വിരലുകൾ കൊണ്ട് മുടി നന്നായി കോതുക. എണ്ണമയം മാറും.

∙ ലിപ്സ്റ്റിക് ഉണ്ടെങ്കിൽ പിന്നെ, ഐ ഷാഡോ ഇല്ലെങ്കിലും പ്രശ്നമില്ല. വിരലിൽ അൽപം ലിപ്സ്റ്റിക് തൊട്ടെടുത്ത് കൺപോളയിൽ പുരട്ടി നന്നായി സ്മഡ്ജ് ചെയ്തു വിട്ടാൽ മതി. കവിളുകൾ തുടുക്കാന്‍ ബ്ലഷ് പുരട്ടുന്നതിനു പകരമായും ലിപ്സിറ്റിക് ഉപയോഗിക്കാം 

∙ തലയണയിൽ സാറ്റിൻ തുണി കൊണ്ടുള്ള കവർ ഇട്ട് അതിൽ തല വച്ചുറങ്ങിയാൽ മുടി കെട്ടുപിണയുന്നത് കുറയ്ക്കാം. ഉറക്കമുണർന്നാൽ മുടിയിലെ ജ‍ട കളയാൻ പിന്നെ, സമയം കളയേണ്ടി വരില്ല.

Tags:
  • Glam Up
  • Beauty Tips