Saturday 27 November 2021 03:10 PM IST : By സ്വന്തം ലേഖകൻ

മാമ്പഴം കഴിക്കാൻ മാത്രമല്ല, മുഖകാന്തിയ്ക്കും ഉത്തമം; ഈ രണ്ടു ഫെയ്‌സ്പാക് പരീക്ഷിച്ചാൽ ഫലം ഉറപ്പ്

mango-piullmmnbgt

മാമ്പഴം കഴിക്കാൻ മാത്രമല്ല, സൗന്ദര്യം വർധിപ്പിക്കാനും ഉത്തമമാണ്. മുഖസൗന്ദര്യത്തിന് മാമ്പഴം കൊണ്ടുള്ള രണ്ടു ഫെയ്‌സ്പാക്കുകൾ പരിചയപ്പെടാം.. 

1. ഓട്മീലും മാങ്ങയും

ഓട്മീലും മാങ്ങയും മിക്സ് ചെയ്തുള്ള ഈ ഫെയ്സ്പാക് മുഖത്തിനു മൃദുത്വം നൽകുന്നതിനൊപ്പം മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മാങ്ങ ചർമത്തിന് പോഷകം നൽകുന്നതിനൊപ്പം ഓട്മീലും ബദാമും പ്രകൃതിദത്തമായ സ്ക്രബറായും പ്രവർത്തിക്കുന്നു.

തയാറാക്കുന്ന വിധം

നന്നായി മൂത്ത മാങ്ങ-  ഒരെണ്ണം

ബദാം- 7–8 എണ്ണം  

ഓട്സ്മീൽ- മൂന്നു ടീസ്പൂൺ 

പാകം ചെയ്യാത്ത പാൽ- 2 ടീസ്പൂണ്‍ 

മാങ്ങ നന്നായി ഉടച്ചതിനു ശേഷം പാലുമായി ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് ഓട്സ്മീലും ബദാം പൗഡറും ചേർത്തു മിക്സ് ചെയ്യാം. ഈ മിശ്രിതം മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. 

2. മാങ്ങയും തേനും

മാങ്ങയും തേനും ചേർന്നുള്ള ഫെയ്‌സ്പാക്  മുഖത്തെ മൃദുവാക്കുന്നതിനൊപ്പം മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ ഈ ഫെയ്‌സ്പാക് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും. 

തയാറാക്കുന്ന വിധം

മാങ്ങ- അരക്കപ്പ്

തേൻ- ഒരു ടീസ്പൂൺ 

നാരങ്ങാനീര്- ഒരു ടീസ്പൂൺ 

മാങ്ങ ഉടച്ചതിനു ശേഷം തേനും നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. മുഖം വെള്ളം കൊണ്ടു നന്നായി കഴുകി തുടച്ചതിനു ശേഷം ഈ ഫെയ്‌സ്പാക്  ഇടാം. ഇരുപതു മിനിറ്റിനകം ഉണങ്ങിത്തുടങ്ങിയതിനു ശേഷം കഴുകിക്കളയാം. 

Tags:
  • Glam Up
  • Beauty Tips