Saturday 28 January 2023 04:18 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ അഴുക്ക് നീക്കി തിളക്കമുള്ള ചർമത്തിനു വേണം മാമ്പഴം; മികച്ച ഫെയ്സ്പാക്കുകൾ ഇതാ

mangggg555faceee

മുഖം മൃദുലവും സുന്ദരവുമായി നിലനിർത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഇതാ മാമ്പഴം ഫെയ്സ്പാക്. മാമ്പഴത്തിനൊപ്പം അടുക്കളയിലെ ചില വസ്തുക്കളും ചേർത്താൽ വ്യത്യസ്തമായ മാമ്പഴം ഫെയ്സ്പാക്കുകൾ തയാറാക്കാം. 

മാമ്പഴവും ബദാമും

ഒരു മാമ്പഴം, 7-8 ബദാം, 3 സ്പൂൺ ഓട്സ്, 2 സ്പൂൺ തിളപ്പിക്കാത്ത പാൽ എന്നിവയെടുക്കുക. മാമ്പഴത്തിന്റെ പൾപ്പ് എടുക്കുക. ഇതു പാലിൽ ചേർക്കുക. ഓട്സും ബദാമും പൊടിച്ചശേഷം ഇതിലിടുക. നന്നായി മിക്സ് ചെയ്യുക. മുഖത്ത് തേച്ച് 5 മിനിറ്റിനു ശേഷം കഴുകി കളയുക. മുഖകാന്തി നിലനിർ‌ത്താൻ ഇത് സഹായിക്കുന്നു. 

മാമ്പഴവും തേനും

പകുതി മാമ്പഴം, ഒരു സ്പൂൺ തേൻ, അര സ്പൂൺ നാരങ്ങ നീര് എന്നിവയെടുക്കുക. ആദ്യം മാമ്പഴത്തിന്റെ പൾപ്പ് എടുക്കുക. അതിലേക്ക് തേനും നാരങ്ങനീരും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. മുഖം കഴുകി വൃത്തിയാക്കുക. അതിനേശേഷം മുഖത്ത് നേർത്ത് രീതിയിൽ ഇത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക. മുഖം മൃദുലമാക്കാൻ ഈ ഫെയ്സ് പാക് സഹായകരമാണ്. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് മുഖക്കുരുവിനെ തടയാനും സഹായിക്കും.

മാമ്പഴവും മുൾട്ടാണി മിട്ടിയും

ഒരു മാമ്പഴം, 3 സ്പൂൺ മുൾട്ടാണി മിട്ടി, വെള്ളം, 1 സ്പൂൺ തൈര് എന്നിവയെടുക്കുക. മാമ്പഴത്തിന്റെ പൾപ്പും തൈരും മിക്സ് ചെയ്യുക. ഇതിലേക്ക് മുൾട്ടാണി മിട്ടി ചേർക്കുക. ആവശ്യമുള്ള വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖം വൃത്തിയാക്കിയ ശേഷം പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്ന ഫെയ്സ്പാക് ആണിത്. മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനോടൊപ്പം ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. 

Tags:
  • Glam Up
  • Beauty Tips