ADVERTISEMENT

ബജ്ജി ഉള്‍പ്പെടെയുള്ള എണ്ണപലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് കടലമാവ്. എന്നാൽ അടുക്കളയിലെ ആവശ്യത്തിനു മാത്രമല്ല സൗന്ദര്യ വർധനവിനും ഉത്തമമാണ് കടലമാവ്. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ത്വക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫെയ്സ്പാക്കുകൾ സഹായകരമാണ്.

ചില കടലമാവ് ഫെയ്സ്പാക്കുകൾ 

ADVERTISEMENT

എണ്ണമയമുള്ള ചർമമുള്ളവർക്ക് സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നൽകാൻ സഹായിക്കും. ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ദിവസേന ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും. തേനിനു പകരം പശുവിൻ പാലിൽ ചാലിച്ചു മുഖത്തു പുരട്ടാം.

കുളിക്കുന്നതിനു മുൻപ് മുഖത്ത് തൈര് തേച്ചു പിടിപ്പിക്കുക. കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുക. ഇതുപോലെ വെളിച്ചെണ്ണ ശരീരമാകെ തേച്ചു പിടിപ്പിച്ച് കുളിക്കുമ്പോൾ കടലമാവുപയോഗിച്ച് കഴുകി കളയുന്നതും ചർമത്തിനു നല്ലതാണ്. ചർമത്തിന്റെ സ്വാഭാവിക നിലനിർത്തി തിളക്കവും മൃദുത്വവും നൽകാനും ഈ രീതി ഉപയോഗിക്കാം. 

ADVERTISEMENT

കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറി മുഖം ശോഭിക്കാൻ ഇത് ഫലപ്രദമാണ്. ഈ ഫെയ്സ്പാക് ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇടുന്നത് നന്ന്. 

മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. വരണ്ട ചർമ്മമുള്ളവർ ഈ ഫെയ്സ്പാക് ഒഴിവാക്കുക. കടലമാവിന്റെ അളവ് കുറച്ച് തൈരിന്റെ അളവ് കൂട്ടിയുള്ള മിശ്രിതം വരണ്ട ചർമക്കാർക്കു ഉപയോഗിക്കാവുന്നതാണ്.

ADVERTISEMENT
ADVERTISEMENT