Wednesday 15 July 2020 02:25 PM IST : By സ്വന്തം ലേഖകൻ

ശരിക്കും നയൻതാര തന്നെ; അരമണിക്കൂറിൽ മോഡലിന് സംഭവിക്കുന്ന മേക്കോവർ; ഞെട്ടിച്ച് മേക്കപ്പ്

nayanz

‘നയൻ താരയെ പോലെ’ എന്നു പറഞ്ഞാൽ ചിലപ്പോള്‍ കാണുന്നവർ സമ്മതിച്ചു തന്നുവെന്നു വരില്ല. സാക്ഷാൽ നയൻതാരയെന്നു തന്നെ പറയേണ്ടി വരും. ഒറിജിനൽ നയൻതാരയെ വെല്ലുന്ന മേക്കോവറുമായി സോഷ്യൽ മീഡിയക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട വിശശ്രീ എന്ന തമിഴ് മോഡലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കണ്ണൻ രാജമാണിക്കമാണ് അമ്പരപ്പിക്കുന്ന മേക്കപ്പ് വൈഭവം കൊണ്ട് വിശശ്രീയെ നയൻ താരയാക്കി മാറ്റിയത്.

‘നയൻതാര’ മേക്കപ്പിലൂടെ പിറവികൊള്ളുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. നേരിൽ കണ്ടാൽ നയൻസുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിനെയാണ് നിമിഷങ്ങൾക്കുള്ളിൽ കണ്ണൻ ‘നയൻതാര’യാക്കി മാറ്റിയതെന്നതും ശ്രദ്ധേയമാണ്.

വിഡിയോ കാണാം;

Tags:
  • Social Media Viral