Thursday 06 June 2024 02:26 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ എണ്ണമയം എളുപ്പത്തില്‍ മാറ്റാം; ശീലമാക്കാം മഡ് ഫെയ്സ്മാസ്ക്

mud-facemask8768

മുഖത്തെ എണ്ണമയം മാറ്റാന്‍ ശീലമാക്കാം മഡ് ഫെയ്സ്മാസ്ക്. മുൾട്ടാനി മിട്ടി ഉപയോഗിച്ചാണ് മ‍‍ഡ് ഫെയ്സ്പാക്ക് തയാറാക്കുന്നത്. ചർമത്തിലെ മാലിന്യങ്ങളകറ്റി സെബത്തിന്റെ ഉത്പാദനം കുറയ്ക്കാന്‍ മഡ് ഫെയ്സ്പാക്കിന് സാധിക്കും. 

ആവശ്യമായ സാധനങ്ങള്‍:

1. ഒരു സ്പൂൺ കാപ്പിപ്പൊടി

2. ഒരു സ്പൂൺ മുൾട്ടാനി മിട്ടി

3. ഒരു സ്പൂൺ പനിനീര്

4. ഒരു സ്പൂൺ ആപ്പിൾ സിഡർ വിനഗർ

5. മൂന്നു തുള്ളി ടീ ട്രീ ഓയിൽ

തയാറാക്കേണ്ട വിധം:

ഒരു വലിയ ബൗളെടുത്ത് അതിൽ മുൾട്ടാനി മിട്ടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിൽ പനിനീരും വിനാഗിരിയും ടീട്രീ ഓയിലും ചേർത്ത് കട്ടിയുള്ള പേസ്റ്റ് പരുവമാകുന്നതുവരെ നന്നായി ഇളക്കുക. ഇത് മുഖം മുഴുവൻ പുരട്ടിയ ശേഷം 20 മിനിറ്റോളം കാത്തിരിക്കുക. മിശ്രിതം നന്നായി ഉണങ്ങുമ്പോൾ രണ്ടു തുള്ളി വെള്ളം തളിച്ച് ഈ മിശ്രിതം മുഖത്ത് വട്ടത്തിൽ മസാജ് ചെയ്യുക. സ്ക്രബിങ് ഇഫക്ട് കിട്ടാനാണ് ഇത്. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം നന്നായി കഴുകാം. പിന്നീട് ഇഷ്ടമുള്ള മോയ്സചറൈസർ പുരട്ടാം.

Tags:
  • Glam Up
  • Beauty Tips