ADVERTISEMENT

നഖം വെട്ടുമ്പോൾ മുതൽ ശ്രദ്ധിക്കണം കൈകളുടെ സംരക്ഷണം. നഖങ്ങൾ എപ്പോഴും സ്ട്രെയിറ്റ് എക്രോസ് ആയി വേണം വെട്ടാൻ. ഡിറ്റർജന്റ് അമിതമായി ഉപയോഗിക്കുന്നവർക്കും എപ്പോഴും കൈകളിൽ നനവ് തട്ടുന്നവർക്കും ഫംഗൽ അണുബാധുണ്ടാകും. നഖത്തിലെ നിറ വ്യത്യാസവും കട്ടി കുറഞ്ഞ് ലെയറായി ചീന്തിപ്പോകുന്നതുമാണ് ഇതിന്റെ ലക്ഷണങ്ങൾ.

നഖത്തിൽ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ ലഭിക്കാതെ വരുമ്പോഴാണ് നഖത്തിൽ വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. നഖങ്ങൾ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്.

ADVERTISEMENT

വരണ്ട ചർമമുള്ളവർ നഖങ്ങളിലും വിരലുകളിലും ഓയിൽ മാനിക്യൂറും പരാഫിൻ വാക്സ് ട്രീറ്റ്മെന്റും ചെയ്യുന്നത് ഗുണകരമാണ്. നഖങ്ങളുടെ തുടക്കത്തിലുള്ള മാംസളമായ ഭാഗത്ത് ഓയിൽ മസാജ് ചെയ്യുന്നത് നഖങ്ങളുടെ വളർച്ചയെ ദ്രുതഗതിയിലാക്കും. വിരലുകളിൽ‌ പാലുണ്ണി പോലെയുള്ള കുരുക്കളോ അരിമ്പാറയോ കണ്ടാൽ ഉടനടി തന്നെ ഡോക്ടറുടെ സഹായം തേടണം. കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ മാനിക്യൂർ‌ വീട്ടിൽ തന്നെ ചെയ്യാം.

മാനിക്യൂർ വീട്ടിൽ തന്നെ

ADVERTISEMENT

ഒരു ബൗളിൽ അൽപം ചൂടുവെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീരും അൽപം ഇന്തുപ്പും ഏതെങ്കിലും ഒരു ഷാംപുവും ചേർക്കുക.ഈ വെള്ളത്തില്‍ 20 മിനിറ്റ് കൈകൾ മുക്കി വയ്ക്കുക. നെയിൽ ബ്രഷ്, ക്യൂട്ടിക്കിൾ കട്ടർ, ക്യൂട്ടിക്കിൾ പുഷർ, നെയിൽ കട്ടർ, ബഫർ എന്നിവയെല്ലാം അടങ്ങിയ മാനിക്യൂർ പാക്കുകൾ വിപണികളില്‍ ലഭ്യമാണ്.

മുക്കി വച്ച ശേഷം ക്യൂട്ടിക്കൾ പുറകിലേക്ക് പുഷ് ചെയ്ത് കട്ടർ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കിൾ വൃത്തിയാക്കാം. ആവശ്യാനുസരണം നഖങ്ങൾ മുറിച്ച ശേഷം നെയിൽ ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്ക്രബ് ചെയ്ത് നഖങ്ങൾ വൃത്തിയാക്കുക. നഖങ്ങൾ തുടങ്ങുന്ന ഭാഗം വരണ്ടാണിരിക്കുന്നതെങ്കിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്ന സ്ക്രബ് തന്നെ കൈകളിലും ഉപയോഗിക്കാം. നെയിൽ ബ്രഷിൽ അൽപം സ്ക്രബ് എടുത്ത് കൈമുട്ട് വരെയുള്ള ഭാഗത്ത് ഉരസാം. ഡെഡ് സ്കിൻ മാറി കൈകള്‍ സോഫ്റ്റാകാൻ ഇത് സഹായിക്കും.

ADVERTISEMENT

കൈമുട്ടിൽ കട്ടിയുള്ളതും വരണ്ടതുമായ ചർമമുള്ളവർക്ക് ആഴ്ചയിൽ ഒരു തവണ ഇത് പരീക്ഷിക്കാം. മാനിക്യൂറിന്റെ അവസാനം ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണം. താഴെ നിന്നും മുകളിലേക്ക് വേണം വിരലുകൾ ചലിപ്പിക്കാൻ.

ADVERTISEMENT