ADVERTISEMENT

ആൺപെൺ ഭേദമെന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടികൊഴിച്ചിൽ തടഞ്ഞ് മുടി നന്നായി വളരാൻ ഉള്ളിയെ കൂട്ടു പിടിക്കാം. ഉള്ളിയിലടങ്ങിരിക്കുന്ന സൾഫർ തലയിലെ രക്തയോട്ടം വർധിപ്പിച്ച് മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചർമത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചിൽ അകറ്റാനും ഉള്ളിനീരു സഹായിക്കും.

മുടി തഴച്ചു വളരാൻ ഉള്ളിനീര്

ADVERTISEMENT

ഉള്ളി അല്ലെങ്കിൽ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങൾ മിക്സിയിലടിച്ച് നീരു പിഴിഞ്ഞെടുക്കാം. ഇത് ശിരോചർമത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ മുടി കൊഴിച്ചിൽ അകന്ന് മുടി നന്നായി വളരും.

ഉള്ളിനീരും തേനും

ADVERTISEMENT

ഉള്ളിനീരും തേനും യോജിപ്പിച്ച മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ചെയ്താൽ മുടികൊഴിച്ചിൽ അകറ്റാം.

വെളിച്ചെണ്ണയും ഉള്ളിനീരും

ADVERTISEMENT

ഒരു സ്പൂൺ ഉള്ളിനീരും രണ്ടു സ്പൂൺ വെളിച്ചെണ്ണയും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ ഒരു തവണ ചെയ്താൽ മുടി ഇടതൂർന്നു വളരും.

ADVERTISEMENT