Thursday 15 October 2020 11:10 AM IST

കേരളത്തിലിരുന്ന് ഹർഷ വരച്ച ചിത്രം എത്തിയത് ബ്രിട്ടനിലെ മോംഇൻഫ്ലുവൻസർ 2020ആയി തിരഞ്ഞെടുക്കപ്പെട്ട ഷെനീൻ സലീലിൽ ; സ്ത്രീകളെ കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ഹർഷ സാബുവിന്റെ വിശേഷങ്ങൾ

Shyama

Sub Editor

dd

"ഇൻസ്റ്റാഗ്രാമിലെ ഒരു ഫെമിനിസ്റ്റ് പേജിലൂടെയാണ് ഷെനീൻ അവരുടെ രണ്ട് കുഞ്ഞുങ്ങൾക്കും ഒരുമിച്ച് മുലയൂട്ടുന്ന ഒരു ഫോട്ടോ ഞാൻ കണ്ടത്. അത് കണ്ടപ്പോൾ തന്നെ ആദ്യം തോന്നിയത് എത്ര മനോഹരമായ ചിത്രം എന്നാണ്. പിന്നീടാണ് ഇതൊന്ന് വരച്ചു നോക്കിയാലോ എന്ന് ആലോചിക്കുന്നത്." ചിത്രകാരി ഹർഷ സാബു പറയുന്നു.

"പിന്നെ സെർച്ച്‌ ചെയ്തപ്പോഴാണ് അത് ഷെനീനിന്റെ ചിത്രമാണെന്നും ആ ചിത്രത്തിനും അപ്പുറം അവർ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഒക്കെ അറിയുന്നത്. ആവർ ഫെമിനിസ്റ്റ് ആണ് ബ്രേസ്റ്ഫീഡിങ് പ്രൊമോട്ടർ ആണ് ആക്റ്റിവിസ്റ്റും എഴുത്തുകാരിയും ഒക്കെയാണ്... അതുകൂടി മനസിലായപ്പോൾ അവരോടുള്ള ഇഷ്ട്ടം ആരാധനയായി എന്ന് പറയാം. അങ്ങനെയാണ് ആ ചിത്രം വരക്കുന്നത്. അതിന് 'ഗോഡ്ഡസ് മദർ' എന്നാണ് ഞാൻ പേരിട്ടത്. ഡിജിറ്റൽ പെയിന്റിംഗ് ആണ് ചെയ്തിരിക്കുന്നത്.

gdfg

ഞാൻ വരച്ച പടം ഷെനീൻ സ്വന്തം പേജിൽ ഷെയർ ചെയ്യുമെന്നൊന്നും ഓർത്തില്ല. അത് കണ്ടപ്പോൾ ഇനിയും വരക്കയാനുള്ള പ്രചോദനമാണ് കിട്ടിയത്. അവർക്ക് വീട്ടിൽ വെക്കാൻ അതിന്റെ പ്രിന്റ് ചോദിച്ചു ഒപ്പം അവരുടെ ജോലിക്കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ഇതിന്റെ കോപ്പി റൈറ്റും ചോദിച്ചിട്ടുണ്ട്.

ഞാൻ കൂടുതലും സ്ത്രീ സംബന്ധമായ കാര്യങ്ങളാണ് വരക്കുന്നത്. അവരവരുടെതായ രീതിയിൽ ഇൻഡിപെൻഡൻഡ് ആയ സ്ത്രീകളെ കുറിച്ചാണ് വരയിലൂടെ ഏറെയും സംസാരിക്കാറ്. ഞാൻ വരച്ച ചിത്രങ്ങൾ കണ്ടിട്ട് വേറെ കുറേപേർ അവരുടെ കഥകൾ എന്നോട് ഷെയർ ചെയ്തു. അവരുടെ ചിത്രങ്ങൾ വരച്ചു കൊടുക്കാനും പറഞ്ഞിട്ടുണ്ട്."

ചെറുപ്പം മുതലേ വരയോട് താല്പര്യമുള്ള ഹർഷ കോഴിക്കോട് രണ്ടാം വർഷ അർക്കിട്ടെക്ചർ വിദ്യാർത്ഥിയാണ്. മലപ്പുറം സ്വദേശിയാണ് ഹർഷ.

Tags:
  • Glam Up