ADVERTISEMENT

അമ്പതാം വയസ്സിലും മുപ്പതിന്റെ അഴകിലാണ് ബോളിവുഡ് താരം മലൈക അറോറ. കൃത്യമായ ഭക്ഷണശൈലിയും വ്യായാമവുമാണ് താരത്തിന്റെ സൗന്ദര്യരഹസ്യം. ഒപ്പം നാടന്‍ സൗന്ദര്യക്കൂട്ടുകളും മലൈകയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. 

സൗന്ദര്യസംരക്ഷണ വിദ്യകൾ പങ്കുവയ്ക്കുന്ന വിഡിയോ സീരിസ് മലൈക ചെയ്യാറുണ്ട്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കാനുള്ള വഴികളാണ് താരം വിഡിയോകളിലൂടെ പങ്കുവയ്ക്കുന്നത്. 

വീട്ടില്‍ ലഭ്യമായ മൂന്നു കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഫെയ്സ് മാസ്ക് ആണ് മലൈകയുടെ ബ്യൂട്ടി സീക്രട്ട്. മുഖക്കുരുവിനെ അകറ്റി നിര്‍ത്താന്‍ ഈ കൂട്ട് ഉപകരിക്കും. 

മുഖക്കുരു മാറാന്‍ ഫെയ്സ് മാസ്ക് 

കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്ചയിൽ രണ്ടു തവണ ഈ ഫെയ്സ് മാസ്ക് പരീക്ഷിക്കാം. 

ADVERTISEMENT
ADVERTISEMENT