Thursday 29 August 2024 03:59 PM IST : By സ്വന്തം ലേഖകൻ

‘മത്തങ്ങാ പൾപ്പിനോടൊപ്പം പഞ്ചസാര ചേർത്ത് സ്ക്രബ്ബ്‌’: മുഖക്കുരു മാറി മുഖം തിളങ്ങും, മത്തങ്ങ കൊണ്ടുള്ള ബ്യൂട്ടി ടിപ്സ്

pumpkin-facemask

മത്തങ്ങ കഴിച്ചാൽ രണ്ടുണ്ട് കാര്യം. മുടി തഴച്ചു വളരാനും മുഖം മിനുങ്ങാനും മത്തങ്ങ സഹായിക്കുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകുമല്ലേ?. എന്നാൽ സംഗതി സത്യമാണ്. പച്ചക്കറികൾക്കിടയിൽ വലിപ്പം കൊണ്ട് മാത്രമല്ല ഗുണങ്ങൾ കൊണ്ടും മത്തങ്ങ രാജാവ് തന്നെയാണ്. ആരോഗ്യ സംരക്ഷണ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മത്തങ്ങയിൽ വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

ആരോഗ്യകാര്യങ്ങളിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മത്തങ്ങയെ വെല്ലാൻ കഴിവുള്ള പച്ചക്കരികൾ കുറവാണ്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ, ആൽഫ കരോട്ടിൻ എന്നീ ഘടകങ്ങൾ ചർമ്മത്തിന് തിളക്കവും ഓജസും നൽകും. വെയിലേറ്റുള്ള കരുവാളിപ്പ്, സൂര്യാഘാതം എന്നിവയകറ്റാനും മത്തങ്ങയ്ക്കാവും. മത്തങ്ങയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുള്ള കൊണ്ട് തന്നെ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

ആരോഗ്യ സംരക്ഷണ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മത്തങ്ങയിൽ വൈറ്റമിൻ എ ,വൈറ്റമിൻ സി ,വൈറ്റമിൻ ഇ എന്നിവയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഉണ്ടാക്കാം നല്ല മത്തങ്ങാ സത്തുള്ള ഫെയ്സ്പാക്

∙ മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പൾപ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് ഏകദേശം പത്തു മിനിറ്റ് മുഖം മസ്സാജ് ചെയ്യുക മുഖത്തെ മൃതകോശങ്ങൾ നീങ്ങി മുഖം തിളങ്ങും.

∙ മത്തങ്ങയുടെ പൾപ്പ് മുട്ടയുടെ വെള്ള, തേൻ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കഴുത്തിലും ഉപയോഗിക്കണം. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിക്കാനും സൂര്യ താപം മൂലം കഴുത്തിലും മുഖത്തിലുമുണ്ടാകുന്ന കരുവാളിപ്പ് മാറാനും ഇത് സഹായിക്കും.

.∙ ആപ്പിൾ സിഡാർ , തേൻ ,മത്തങ്ങാ പൾപ്പ് ,വിനാഗിരി എന്നിവ ചേർത്ത് വളരെയെളുപ്പത്തിൽ ഫേസ്പാക്ക് തയാറാക്കാൻ സാധിക്കും. ഫേസ്പാക്ക് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക മുഖത്തെ മൃത കോശങ്ങളെ അകറ്റുവാനും,കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പാടെ അകറ്റാനും ഈ ഫേസ്പാക്ക് സഹായിക്കും.

∙ മത്തങ്ങ നന്നായി ഉടച്ചതില്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം.ഇത് മുഖത്തിട്ട ശേഷം 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ഇത് എല്ലാത്തരം ചര്‍മത്തിനും ചേരുന്ന ഒരു ഫേസ് പായ്ക്കാണ്.

∙ മത്തങ്ങ പൾപ്പിനോടൊപ്പം അല്‍പം പഞ്ചസാര ചേർത്ത് സ്ക്രബ്ബ്‌ തയാറാക്കാം. മുഖക്കുരു മാറാനും മുഖത്തെ കറുത്തപാടുകളുടെ നിറം കുറയ്ക്കാനുമെല്ലാം ഈ പ്രകൃതിദത്തമായ സ്ക്രബ് സഹായിക്കും.

Tags:
  • Glam Up
  • Beauty Tips