Saturday 11 May 2024 03:47 PM IST : By സ്വന്തം ലേഖകൻ

മുഖം തിളങ്ങാന്‍ തക്കാളി പൾപ്പും പപ്പായ പൾപ്പും; ചുവന്ന പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള ഫെയ്സ് പാക്സ്

tomota8854ghh

സുന്ദരമായ ചർമം അഴകിന്റെ മാറ്റുകൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്. ചർമകാന്തി വർധിപ്പിക്കാൻ പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് ഇങ്ങനെ രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കുമെങ്കിലും ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. മുഖം തിളങ്ങാൻ വീട്ടില്‍ ലഭ്യമായിട്ടുള്ള ചുവന്ന പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള ഫെയ്സ് പാക്സ് ഇതാ...

∙ രണ്ടു വലിയ സ്പൂൺ വീതം തക്കാളി പൾപ്പും പപ്പായ പൾപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകാം. 

∙ ഒരു സ്ട്രോബെറി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂൺ കൊക്കോ പൗഡറും അൽപം തേനും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക.  

∙ ഒരു വലിയ സ്പൂൺ വീതം തണ്ണിമത്തന്റെ ഉൾഭാഗം ഉടച്ചതും കുക്കുംബറിന്റെ ഉൾഭാഗം ഉടച്ചതും എടുക്കുക. ഇതിലേക്ക് അര ചെ റിയ സ്പൂൺ കടലമാവു കൂടി ചേർത്തു മുഖത്തണിയുക. 15 മിനിറ്റിനു ശേഷം കഴുകാം.

∙ ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതു ചേർത്തു യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.

പ്രായമേറുമ്പോൾ ഭക്ഷണം ശ്രദ്ധിക്കാം

∙ മത്സ്യം, മാംസം, പയറിനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാർബോഹൈഡ്രേറ്റ് അളവു കുറയ്ക്കാം.

∙ കാത്സ്യം ലഭിക്കാൻ പാലും പാലുൽപന്നങ്ങളും ഉൾപ്പെടുത്തണം.

∙ മിനറൽസിനായി പച്ചക്കറികളും ഇലക്കറികളും കഴിക്കുക. വൈറ്റമിൻസിനായി പഴങ്ങളും.

∙ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം രോഗങ്ങൾക്ക് അനുസൃതമായി ആഹാരങ്ങളുടെ അനുപാതത്തിൽ മാറ്റം വരുത്തുക.

Tags:
  • Glam Up
  • Beauty Tips