Wednesday 14 February 2024 02:55 PM IST : By സ്വന്തം ലേഖകൻ

‘പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും’; മുപ്പതു വയസ്സിനു ശേഷം റെറ്റിനോയ്ഡ് പുരട്ടാം, അറിയേണ്ടതെല്ലാം

retinoid4556

മുപ്പത് വയസ്സ് കഴിയുമ്പോൾ തന്നെ ചർമത്തിനു മാർദ്ദവവും ഇലാസ്തികതയുമൊക്കെ നൽകുന്ന കൊളാജനും ഇലാസ്റ്റിനുമൊക്കെ തകരാറിലാവാൻ തുടങ്ങും. അതുകൊണ്ടുതന്നെ പ്രായം വിളിച്ചോതുന്ന ചർമത്തിലെ രേഖകൾ തെളിഞ്ഞുകിടക്കാൻ തുടങ്ങും. ചർമത്തിലെ വരൾച്ച കൂടുന്നതു മുതൽ ചുളിവുകള്‍, നിറം മാറ്റം തുടങ്ങിയവയാണ് പ്രായാധിക്യം പ്രകടമാക്കുന്ന പ്രധാന ലക്ഷണങ്ങൾ. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ 30 വയസ്സിനുശേഷം റെറ്റിനോയ്ഡ്സ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഓർക്കേണ്ട ചിലതുണ്ട്.

സിമ്പിള്‍ ടിപ്സ് 

∙ പയറുമണി വലുപ്പത്തിലുള്ള റെറ്റിനോയ്ഡ് മതി മുഖമാകെ പുരുട്ടാൻ. അമിതമായ ഉപയോഗം വരൾച്ചയ്ക്കു കാരണമാകാം. കണ്ണിനും ചുണ്ടിനും ചുറ്റും പെട്ടെന്നു വരൾച്ച വരാനുള്ള സാധ്യതയുള്ളതിനാൽ അൽപം മാത്രം മൃദുവായി പുരട്ടുക. ചർമത്തിൽ മോയിസ്ചറൈസർ പുരട്ടുന്നതും ആവശ്യമാണ്.

∙ റെറ്റിനോയ്ഡ്  രാത്രിയിൽ മാത്രം ഉപയോഗിക്കുക. രാവിലെ  സൺസ്ക്രീൻ ഉറപ്പായും ഉപയോഗിക്കണം.

∙ 10% റെറ്റിനോയ്ഡ് ആഴ്ചയിൽ നാലു തവണയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതേ രീതി ഒരു വർഷം തുടർന്ന ശേഷം മാത്രം കൂടുതൽ സാന്ദ്രതയിലേക്കും ദി വസവും ഉപയോഗിക്കുന്ന രീതിയിലേക്കും മാറുക.

∙ ഗർഭകാലത്തും കുഞ്ഞിനു പാലൂട്ടുന്ന സമയത്തും റെറ്റിനോയ്ഡ് ഉപയോഗം നല്ലതല്ല.

Tags:
  • Glam Up
  • Beauty Tips