Thursday 14 June 2018 05:36 PM IST : By സ്വന്തം ലേഖകൻ

വട്ടത്തിൽ മുടി കൊഴിയുന്നുണ്ടോ? എങ്കിൽ ചികിത്സ ഇതാണ്!

alopecia-hair-loss

തലയിൽ നിന്ന് വട്ടത്തിലോ പാക്കുകളായോ മുടി കൊഴിയുന്ന അവസ്ഥയാണിത്. ചിലർക്ക് തലയിലെ മുടി മുഴുവനായോ ശരീരത്തിലെ രോമങ്ങൾ ഒന്നാകെയോ കൊഴിയാം. മുടിയ്ക്കെതിരേ ശരീരം തന്നെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതിന് കാരണം. തൈറോയിഡ്, പ്രമേഹം പോലുള്ള രോഗങ്ങൾ ഇതിന്റെ വേഗം കൂട്ടുന്നു.

വട്ടത്തിൽ മുടി കൊഴിയുന്നവർക്ക് ആ ഭാഗത്ത് മുടി വളരുന്നതിന് ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കാം. മറ്റേതെങ്കിലും രോഗം കാരണമാണ് മുടി കൊഴിയുന്നതെങ്കിൽ ആ രോഗത്തിന്റെ ചികിത്സയും ഒപ്പം നടത്തും. മുടികൊഴിച്ചിൽ തടയുന്നതിനും നന്നായി മുടി വളരുന്നതിനും പ്ളേറ്റ്ലറ്റ് റിച്ച് പ്ളാസ്മ ഇൻജക്ഷൻ നൽകുന്ന രീതിയും ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.

മുടിക്കായി കഴിക്കാം

∙ വെള്ളം അത്യാവശ്യം. ദിവസം രണ്ടു– രണ്ടര ലിറ്റർ വെള്ളം കുടിക്കണം.

∙ മുട്ട, കരൾ, ടർക്കി, പോർക്ക്, ബീഫ്, കൂൺ, പീനട്ട് ബട്ടർ, ചീസ്, കോളിഫ്ളവർ, സോയാബീൻ, ഏത്തപ്പഴം, ഗോതമ്പുറൊട്ടി, ബട്ടർഫ്രൂട്ട്, പയർ, പരിപ്പുവർഗങ്ങൾ തുടങ്ങിയവയൊക്കെ മുടിക്ക് ഇണങ്ങിയ ഭക്ഷണങ്ങളാണ്.

∙ ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, പ്രത്യേകിച്ച് അയൺ, സിങ്ക്, എന്നിവ കുറഞ്ഞാൽ മുടി കൊഴിയാം. അതിനാൽ മുടി കൊഴിച്ചിലിന് മരുന്ന് നൽകുന്നതിനൊപ്പം വിറ്റാമിൻ കുറവ് പരിഹരിക്കുന്നതിനും മരുന്നുകൾ നൽകും.