പുതിയ സ്റ്റൈൽ മുഖത്തിന് ഇണങ്ങുമോ? അണിയുന്ന വസ്ത്രവുമായി ഹെയർ സ്റ്റൈൽ മാച്ചാകുമോ? സ്ഥിരം സ്റ്റൈൽ മാറിയാൽ കോൺഫിഡൻസ് പോകുമോ? ഇങ്ങനെ ചിന്തിച്ച് പരീക്ഷണങ്ങളെ മാറ്റി നിർത്തേണ്ട. എളുപ്പത്തിൽ ചെയ്യാവുന്ന, ഏതു വസ്ത്രത്തിനൊപ്പവും ഇണങ്ങുന്ന ചില ഹെയർ സ്റ്റൈലുകൾ കണ്ടോളൂ. പാർട്ടിക്കോ, ഓഫിസിലോ... എവിടെ പോയാലും എളുപ്പത്തിൽ മുടി കെട്ടാം. കിടിലൻ മേക്കോവർ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാം.
ഈവനിങ് പാർട്ടിക്ക് സൈഡ് ബൺ സൂപ്പർ
1. മുടിക്ക് കട്ടി കുറവുള്ളവർ എക്സ്റ്റൻഷൻ ഹെയർ കൂടി മുടിക്കുള്ളില്‍ പിൻ ചെയ്യുകയാണ് ആദ്യം വേണ്ടത്. മുടിയുടെ ക്രൗൺ ഏരിയ ഉയർത്തി അതിനടിയിലായി വേണം എക്സ്റ്റൻഷൻ വയ്ക്കാൻ.
2. സൈഡ് ഹംബിനായി നെറ്റിയിൽ നിന്നു മൂന്ന് ഇഞ്ച് വീതിയിൽ മുടി ചീകി പകുത്തെടുക്കാം. ഇതു മുന്നിലേക്ക് മാറ്റിയിട്ട ശേഷം ബാക്കി മുടി ഒരു വശത്തേക്ക് പകുത്ത് ബാൻഡ് ഉപയോഗിച്ച് കെട്ടുക.

3. സൈഡ് ബൺ ചെയ്യുന്ന വശത്തേക്ക് തന്നെ വേണം സൈഡ് ഹംബും നൽകാൻ. ചീപ്പുപയോഗിച്ച് മുടി ഉയർത്തിയ ശേഷം സൈഡിൽ കെട്ടിയ മുടിയിലേക്ക് മുന്നിലെ മുടിയും ക്ലിപ് ചെയ്യാം.
4. ഇനി ഇഷ്ടമുള്ള വലുപ്പത്തിൽ മുടി കെട്ടാം. ഓരോ ചുറ്റും യു പിൻ ഉപയോഗിച്ച് ക്ലിപ് ചെയ്യണം. മുടി മുറുക്കാതെ അൽപം ലൂസ് ആയി പിൻ ചെയ്താൽ സൈഡ് ബണ്ണിന് വലുപ്പം തോന്നിക്കും.
