Thursday 30 December 2021 04:07 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര; കുറഞ്ഞ ചിലവിൽ നല്ല തിളക്കവും മൃദുത്വവും കിട്ടും, ബ്യൂട്ടി ടിപ്സ്

sugar-beauty

പഞ്ചസാര കഴിക്കാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര പോലെ ചിലവു കുറഞ്ഞ മറ്റൊരു മാർഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താൽ നല്ല തിളക്കവും മൃദുത്വവും ലഭിക്കും. 

സൗന്ദര്യ ടിപ്‌സുകൾ 

∙ മുഖത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്‌പൂൺ പഞ്ചസാരയും രണ്ടു ടേബിൾസ്‌പൂൺ ഫേഷ്യൽ ക്ലെൻസറും അൽപം തേനും ചേർത്തു മുഖത്തിടാം.  

∙ പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്തു ചൂടാക്കിയാൽ ഷുഗർ വാക്‌സ് റെഡി.  

∙ ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാൻ ആവശ്യത്തിന് ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേർത്തു ശരീരം മുഴുവൻ പുരട്ടി അഞ്ചു മിനിറ്റിനു ശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.

∙ പഞ്ചസാരയും നാരങ്ങാനീരും ചേർത്തു കൈമുട്ടിലും കാൽമുട്ടിലും പുരട്ടിയാൽ കറുപ്പുനിറം മാറിക്കിട്ടും. പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്തു ചുണ്ടുകളിൽ സ്‌ക്രബ് ചെയ്‌താൽ മൃതകോശങ്ങൾ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

Tags:
  • Glam Up
  • Beauty Tips