Friday 07 January 2022 03:24 PM IST : By സ്വന്തം ലേഖകൻ

കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടാം; മുഖത്തെ ചുളിവുകൾ മാറാൻ മഞ്ഞൾ ടെക്നിക്

turneric-4568

മുഖഭംഗിയും ചര്‍മകാന്തിയും വർധിപ്പിക്കാൻ മഞ്ഞൾ മികച്ചതാണ്. ദിവസവും അരമണിക്കൂർ മഞ്ഞളിന്റെ ഉപയോഗത്തിനായി മാറ്റിവച്ചാൽ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാം. 

1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ പൊടിയും ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്തചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.

3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.

4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക

5. മഞ്ഞളും ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

Tags:
  • Glam Up
  • Beauty Tips