Saturday 07 December 2019 04:36 PM IST : By സ്വന്തം ലേഖകൻ

സ്വന്തം അടുക്കളയിൽ കണ്ടെത്താം, മുടിക്കും ചർമത്തിനും ഗുണം ചെയ്യും 25 സൗന്ദര്യ പായ്ക്!

beautyinmmomk

ഇഷ്ടത്തോടെ പാചകം ചെയ്യുമ്പോൾ, രുചിയുള്ള ഭ ക്ഷണം വീട്ടിലുള്ള എല്ലാവർക്കും വേണ്ടി മനസ്സു ചേ ർത്തു തയാറാക്കുമ്പോൾ... അതിനിടയിലും കണ്ടെത്താം അൽപം മീ ടൈം. മുഖത്തെ കറുത്ത പാടുകളും കൈകളിലെ ചുളിവുകളുമെല്ലാം പരിഹരിച്ചു പോകാം.

ഏതു പ്രായത്തിലും ശരിയായ സംരക്ഷണം ലഭിക്കും തോ റും അഴക് ഏറി വരികയേ ഉള്ളൂ. തലമുടിയുടെയും മുഖത്തിന്റെയും  മാത്രമല്ല കൈകാലുകളുടെയും  സൗന്ദര്യം  കാത്തു സൂക്ഷിക്കുന്ന 25 ബ്യൂട്ടി പായ്ക്കുകൾ പരിചയപ്പെടാം.

1. അടുക്കളയിൽ തിരക്കിട്ട്  ഭക്ഷണം ഒരുക്കുന്നതിനൊപ്പം ഒ ന്നോ രണ്ടോ ചേരുവകൾ മാറ്റിവയ്ച്ചോളൂ. അത് കുടുംബാംഗങ്ങളുടെ പ്ലേറ്റിലേക്ക് പോകാനുള്ളതല്ല. നിങ്ങളുടെ മാത്രം സന്തോഷത്തിനുവേണ്ടി. കണ്ണാടി നോക്കുമ്പോൾ മനസ്സിൽ നിറഞ്ഞു തുളുമ്പാനുള്ള ആത്മവിശ്വാസത്തിനു വേണ്ടി.

തേങ്ങാപാലെടുക്കുമ്പോൾ രണ്ട് വലിയ സ്പൂൺ എടുത്ത് മാറ്റി വയ്ക്കാം. തിരക്കെല്ലാം കഴിഞ്ഞ് ഈ തേങ്ങാപ്പാലിൽ ഒരു പകുതി നെല്ലിക്കയും അരച്ചു ചേർത്ത് മുടിയിലും ശിരോചർമത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തോ ഇരുപതോ മിനിറ്റ് വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തല മുഴുവനായി ചുറ്റിക്കട്ടി  വ യ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴു കാം. അടുപ്പിച്ച് മൂന്ന് തവണ ചെയ്തു നോക്കൂ, താരൻ പൂർണമായി മാറും. ജലദോഷമോ നീരിറക്കമോ ഉള്ളവർ കുറച്ചു സമയം  മാത്രമെ  ഈ പായ്ക്ക് തലയി ൽ വയ്ക്കാവൂ.

2. പുളിശ്ശേരിയിലും സാമ്പാറിലും പ്രധാനിയാണ്  വെള്ളരിക്ക. ഇതു മുറിക്കുമ്പോ ൾ ഉൾവശത്തെ പൾപ് നേരെ വേസ്റ്റ് കുട്ടയിലേക്ക് എറിയാറല്ലേ പതിവ്?. എന്നാൽ കേട്ടോളൂ, ചർമത്തിന്റെ വരൾച്ച മാറ്റാനുള്ള ഏറ്റവും നല്ല പായ്ക്കാണിത്.  വെള്ളരിക്കയുടെ ഉൾവശത്തെ പൾപും ഒരു ചെറിയ സ്പൂൺ പാൽപാടയും ചേർത്ത് മുഖത്തും കൈകാലുകളിലും  പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് നന്നായി ക ഴുകിക്കളയാം.  

3. മുഖത്താകെ മുഖക്കുരുവിന്റെ പാടുകളാണോ? കറിവയ്ക്കാൻ ത ക്കാളിയും കാരറ്റും എടുക്കുമ്പോള്‍ രണ്ടു കഷണം മാറ്റി വ യ്ക്കാം. ഇവ തേൻ ചേർത്ത് കുഴമ്പു പരുവത്തിൽ ഉടച്ച് അൽപം അരിപ്പൊടിയും ചേർത്ത് പായ്ക്കായി മുഖത്തിടാം. ഉണങ്ങി കഴിയുമ്പോൾ വെള്ളം നനച്ച് വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ മസാജ് ചെയ്ത് കഴുകി കളയാം. പാടുകൾ അകലുമെന്നു മാത്രമല്ല നല്ല തിളക്കവും ലഭിക്കും. നല്ല ഒരു സ്ക്രബ് കൂടിയാണ് ഈ പായ്ക്.

4. എണ്ണമയമുള്ള ചർമമാണോ? വിരൽകൊണ്ടു തൊടുമ്പോൾ ഇത് അനുഭവപ്പെടാറുണ്ടോ? എങ്കിൽ പരിപ്പുകറിക്ക് രുചികൂടാൻ പയറുപൊടി ചേർക്കും മുൻപ് ഒരു സ്പൂൺ മുഖ സംരക്ഷണത്തിനായി മാറ്റി വയ്ക്കാം.  ഇതിലേക്ക് അൽപം മഞ്ഞൾപ്പൊടി കൂടി ചേർത്ത് കുഴമ്പു പരുവത്തിൽ മുഖത്തണിയാം. 20 മിനിറ്റു കഴിഞ്ഞ് കഴുകി നോക്കൂ, മുഖത്തെ എണ്ണമയം അകന്ന് ചർമം മൃദുലമായി മാറും.

5. വീട്ടിൽ പഴം വാങ്ങുമ്പോൾ ഒരെണ്ണം സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. ഒരു വാഴപ്പഴം സ്പൂൺ ഉപയോഗിച്ച് നന്നായി ഉടയ്ക്കണം. ഇ തിലേക്ക് രണ്ട് സ്പൂൺ തണുത്ത പാൽ കൂ ടെ ചേർത്ത് നന്നായി യോജിപ്പിച്ച് അഞ്ച് മിനിറ്റ്  മാറ്റി വയ്ക്കാം. ഇനി ഈ പാക്ക് മുഖത്തും കഴുത്തിലും കൈമുട്ടുകളിലും പുരട്ടാം. 20  മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാൽ ചർമം പോളിഷ് ചെയ്തപോലെ തിളങ്ങും.

6. അര ഗ്ലാസ് പാലിൽ ഒരു പീസ് ബ്രഡ്ഡ് അരികുകൾ കളഞ്ഞ് കുതിർത്തു വ യ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം കൈകൊണ്ട് തിരുമ്മിയുടച്ച്  പേസ്റ്റ് രൂപത്തി ൽ ആക്കി മുഖത്തും കൈകളിലും കാലുകളിലും പുരട്ടാം. ഇരുപതു മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. ചർമത്തിലെ കരുവാളിപ്പ് പോലെ സൂര്യപ്രകാശം ഏൽപിക്കുന്ന എല്ലാ ചർമപ്രശ്നങ്ങളും തടയാൻ ഈ പായ്ക്ക് സഹായിക്കും. പാലിന് പകരം അര ഗ്ലാസ് തൈര് ഉപയോഗിച്ചും ഈ പായ്ക്കുണ്ടാക്കാം.

7. ഇരുചക്ര വാഹനമോടിക്കുന്നവർ  നേരിടുന്ന പ്രധാന പ്രശ്നമാണ് കൈകളിലെ സൺടാൻ. പപ്പായ തോരനോ കറിയോ കിച്ചടിയോ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിനൊപ്പം ഈ സണ്‍ടാനും മാറ്റാം. പച്ച പപ്പായ കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് അര സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് വലിയ സ്പൂൺ തൈരും ചേർത്ത് മിക്സ് ചെയ്ത് കൈകളിൽ പുരട്ടാം, തുടർച്ചയായ അഞ്ചു ദിവസം ഈ പായ്ക് പുരട്ടിയാൽ സൺടാൻ അപ്രത്യക്ഷമാകും.

8.  മുറ്റത്ത് നല്ല ഭംഗിയുള്ള റോസാ ചെടികളില്ലേ? ഇതിൽ പൂവിരിയുമ്പോൾ  ഫ്രഷ് ആയി രണ്ടെണ്ണം മാറ്റി വെക്കാം. റോസാപ്പൂവിതൾ അരച്ച് ഒരു സ്പൂൺ പാൽ ചേർത്ത് മുഖത്തും ചുണ്ടുകളിലും അണിയാം. ചുണ്ടുകളുടെ നിറം വർധിക്കും. മുഖത്തിനു നല്ല തിളക്കം ലഭിക്കും.

9. അച്ചാറിലൊഴിക്കുന്ന വിനാഗിരി  രണ്ടു സ്പൂൺ എടുത്ത് ഒരു സ്പൂൺ പാൽപ്പൊടിയും അരമുറി നാരങ്ങയും ചേർത്ത് മിശ്രിതമാക്കുക. ഈ പായ്ക്ക് കൈമുട്ടുകളിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. കൈമുട്ടിലെ കറുപ്പ് നിറം മാറാൻ ഏറ്റവും   ഉത്തമ മാർഗ്ഗമാണ്.  അഞ്ചോ ആറോ ദിവസം തുടർച്ചയായി ചെയ്യണം. കറുപ്പ് നിറം  കൂടുതലുള്ളവർ കൂടുതൽ ദിവ സം ആവർത്തിക്കണം.

10. തോരൻ വയ്ക്കുന്ന പച്ച ചീര അൽപമെടുത്ത് അരച്ച് അതിലേക്ക്  അ ര മുറി നാരങ്ങാ നീര് ചേർക്കുക. ഇ ത് കൈപ്പത്തിയുടെ പുറം ഭാഗത്തും  വിരലുകളിലും പുരട്ടുക. കൈകളിലെ കരുവാളിപ്പും വിരലുകളിലെ കറുപ്പ് നിറവും മാറിക്കിട്ടും. ഒരാഴ്ച ഇത് തുടരാം.

11. കറിവേപ്പിലയിട്ടാൽ കറികൾക്ക് രുചിയേറും. അതുപോലെ തന്നെ നല്ലൊരു സൗന്ദര്യസംരക്ഷണ മാർഗം കൂടിയാണ് വേപ്പില. രക്തചന്ദനം കല്ലിൽ ഉരച്ച് കുഴമ്പ് രൂപത്തിലെടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ വേപ്പിലയും തുളസിയും ചേർത്തരച്ച് മിക്സ് ചെയ്ത് മുഖത്തിടാം. 20 മിനിറ്റ് കഴിഞ്ഞ് ത ണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു  മാറാനുള്ള ഏറ്റവും നല്ല പായ്ക് ആണ് ഇത് .  

12. അര  സ്പൂണ്‍ യീസ്റ്റിനൊപ്പം ഒരു സ്പൂ ൺ തേനും നാല് വ ലിയ സ്പൂൺ ഓറഞ്ച് നീരും ചേർക്കുക. ഇതിലേക്ക്  ഓർഗാനിക് കാപ്പി പൊടി ഒരു സ്പൂ ൺ ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ഈ പായ്ക്ക് കൈത്തണ്ടകളിലും കാ ൽ മുട്ടിന് താഴേക്കും പുരട്ടാം. പായ്ക്ക് ഉണങ്ങിയ ശേഷം വെള്ളം ചേർത്ത് മസാജ് ചെയ്ത് കഴുകി കളയാം. കൈകാലുകൾ വാക്സ് ചെയ്ത ശേഷം  പുരട്ടാൻ പറ്റിയ ഏറ്റവും നല്ല പായ്ക്കാണിത്. കൈകാലുകളിലെ നിറ വ്യത്യാസം മാറി തിളക്കം ലഭിക്കും.

13. അഞ്ചോ ആറോ  ചെറിയ ഉള്ളി ചതച്ച് നീര് പിഴിഞ്ഞെടുക്കുക. ഇ തിലേക്ക് ഒരു മുട്ടയുടെ വെള്ള, രണ്ട് ചെറിയ സ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് കുഴമ്പാക്കുക. ഈ പായ്ക് തലയോട്ടിയിലും മുടിയുടെ വേരുകളിലും നന്നായി തേച്ച് പിടിപ്പിക്കാം. വിരലുകൾ കൊണ്ട്  20  മിനിറ്റ് മസാജ് ചെയ്യുക. ശേ ഷം തണുത്ത വെള്ളമുപയോഗിച്ച് നന്നായി കഴുകി കളയാം. തലയിലെ ചൊറിച്ചിൽ, താരൻ, വരൾച്ച, തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറാൻ ഉത്തമ മാർഗമാണ്. പതിവായി ആഴ്ചയിലൊരു ദിവസം ചെയ്യാം.

14. തുല്യ അളവിൽ ഗ്ലിസറിനും, വിനാഗിരിയും  പനിനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ പായ്ക്ക് കൈകളിലും കാലിലും ബ്രഷ് ഉപയോഗിച്ച് പുരട്ടാം. ആദ്യ ലെയർ ഉണങ്ങി ക ഴിയുമ്പോള്‍ അടുത്ത ലെയര്‍ നൽകാം. ഇങ്ങനെ മൂന്ന് െലയർവരെ നൽകാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയണം.  തുടർച്ചയായി ചെയ്താൽ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ അപ്രത്യക്ഷമാകും.  

15. ഉലുവയില്ലാത്ത മീൻ കറിയെ കുറിച്ച് ചിന്തിക്കാനാകില്ല. എന്നാൽ  കറികൾക്ക്  മികച്ച ഫ്ലേവർ മാത്രമല്ല, തലമുടിയുടെ ഏറ്റവും നല്ലസംരക്ഷണ മാർഗം കൂടിയാണ് ഉലുവ. തലേദിവസം കുതിർത്തു വച്ച ഉലുവ നന്നായി അരച്ച് മുട്ടയുടെ വെള്ളയും അൽപം കഞ്ഞിവെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം ശിരോചർമത്തിൽ പുരട്ടി 20  മിനിറ്റ് കഴിഞ്ഞ് കഴുകാം. ചെമ്പരത്തി താളി ഉപയോഗിച്ചും  മുടി വൃത്തിയാക്കാം.

16. അര സ്പൂൺ ഗ്രീൻ ടീ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. തണുത്തുകഴിയുമ്പോൾ ഇതിലേക്ക് രണ്ട് തുള്ളി തേൻ ചേർക്കുക. പഞ്ഞി ചെറിയ ബോൾ ആക്കി ഇതിൽ മുക്കിയ ശേഷം  കൺപോളകളിലും ചുണ്ടുകളിലുംമൂക്കിന്റെ ഇരുവശങ്ങളിലും വയ്ക്കാം. 20 മിനിറ്റ് കഴിയുമ്പോൾ  ബോളുകൾ ഉപയോഗിച്ച് തന്നെ മൃദുവായി ഉരസി മുഖം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.  ഇത് പത്ത് ദിവസം ആവർത്തിച്ചാൽ കൺതടങ്ങളിലേയും മൂക്കിനിരുവശത്തേയും ചുണ്ടിലേയും കറുപ്പ് നിറം മാറി കിട്ടും. മാത്രമല്ല, മനസ്സിനും ശരീരത്തിനും ഉണർവ് നൽകാനും ഇത് നല്ലതാണ്.

17. കറ്റാർ വാഴയുടെ ഉള്ളിലെ പൾപ്പ്  മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. ഇതിലേക്ക്  അരച്ച പച്ച മഞ്ഞളും പനിനീരും ചേർത്ത് മിക്സ് ചെയ്യുക. അഞ്ചു മിനിറ്റ് ശേഷം ഈ പാക്ക് മുഖത്തണിയാം. ഈ പാക്ക് അണിഞ്ഞ ശേഷം സംസാരിക്കരുത്.മുഖം വലിഞ്ഞാൽ ചുളിവുകൾ വീഴാനുള്ള സാധ്യതയേറും. ഉണങ്ങിയ ശേഷം മസാജ് ചെയ്ത് കഴുകാം. എല്ലാവിധ ചർമ്മ രോഗങ്ങൾക്കും ഏറ്റവും നല്ലൊരു പ്രതിവിധായാണിത്.

18. കുക്കുമ്പർ മിക്സിയിൽ ചെറുതായി അടിച്ച ശേഷം അൽപം അരിപ്പൊടിയോ പഞ്ചസാരയോ ചേർത്ത് നിത്യവും മുഖത്ത് മസാജ് ചെയ്യാം. മുഖത്തിന് തിളക്കം കിട്ടാൻ സഹായിക്കുന്ന നല്ലൊരു സ്ക്രബാണ്.

19. രണ്ട് ചെറിയ സ്പൂൺ ഓട്സ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം രണ്ട് സ്പൂൺ തൈരു കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഈ പാക്ക് മുഖത്തണിഞ്ഞ് ഇരുപത് മിനിറ്റു ശേഷം കഴുകി കളയാം. മുഖത്തിന്റെ കരുവാളിപ്പ് മാറ്റി നിറം വർധിപ്പിക്കും.

20. ഇഡ്ഡലിയ്ക്കും ദോശയ്ക്കും അരയ്ക്കാനായി ഉഴുന്ന് വെള്ളത്തിലിടും മുൻപ് ഒരു നിമിഷം. കുതിർന്ന ഉഴുന്ന് രണ്ട് സ്പൂൺ നന്നായി അരച്ച്  പാൽപാടയും ചേർത്ത് പുരട്ടിയാൽ മുഖത്തെ കരുവാളിപ്പ് മാറും. കൈമുട്ടിലെ കറുപ്പകറ്റാനും ഇത് നല്ലൊരു മാർഗമാണ്.

21. രണ്ട് ചെറിയ സ്പൂൺ ഓട്സ് വെള്ളമൊഴിച്ച് വേവിച്ച്  ഒരു സ്പൂൺ വീതം തക്കാളി നീരും വെള്ളരിക്കാ നീരും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക്  ചെറുതായി അരിഞ്ഞ പുതിനയില ചേർത്ത് മുഖത്തിടാം. മുഖത്തെ കുരുക്കളേയും പാടുകളേയും തടയാൻ ഉ ത്തമ മാർഗമാണ്. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം.

22. കാരറ്റ് ഹൽവയൊരുക്കുന്ന കുട്ടത്തിൽ ഒ രു കാരറ്റ് ഒരുഗ്ലാസ് പാലിലിട്ട് തിളപ്പിക്കാൻ അടുപ്പിൽ വച്ചോളൂ. ഹൽവ പാകമാകുന്ന സമയംകൊണ്ട് കാരറ്റ് പാലിൽ കിടന്നു വേവും. തണുത്ത ശേഷം കൈകൾകൊണ്ട് നന്നായി ഉടച്ച് കുഴമ്പു പരുവത്തിലാക്കുക. കുളിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുന്നേ ഈ മിശ്രിതം ദേഹത്താകെ പുരട്ടാം. ചര്‍മം പൂ പോലെ മൃദുലമാകാൻ ഏറ്റവും നല്ല പാക്കാണ്. ഈ  മിശ്രിതത്തിലേക്ക് ഒരു ത രി ഏലയ്ക്ക കൂടി പൊടിച്ചു ചേ ർത്താൽ സുഗന്ധവും ലഭിക്കും.

23. ഇഞ്ചിയും വെളുത്തുള്ളിയും  അ രച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അര സ്പൂൺ  തേ ൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത്  മുഖത്ത് പുരട്ടാം. പത്തു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളമുപയോഗിച്ച് കഴുകാം. മുഖക്കുരു മാറാനും മുഖത്തിന്റെ ക്ഷീണം മാറി ഫ്രഷ് ലുക്ക് ലഭിക്കാനും സഹായിക്കും.

24. ഒരു ചെറിയ സ്പൂൺ യോഗർട്ടും ഒരു ചെറിയ സ്പൂണ്‍ തേനും അര സ്പൂൺ നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് കുക്കുമ്പർ ചുരണ്ടിയിട്ട് നന്നായി മിക്സ് ചെയ്യുക. ഈ പായ്ക്  മുഖത്തിട്ട് 20 മിനിറ്റ് ശേഷം കഴുകി കളയാം.

25. ഉരുളക്കിഴങ്ങിന്റേയും ബീറ്റ്‌റൂട്ടിന്റേയും നീര് സമാസമം എടുത്ത് അതിലേക്ക്  അ ൽപം അരിപ്പൊടി ചേർത്ത് മുഖത്തണിയാം. 20 മിനിറ്റിനു ശേഷം കഴുകാം. മുഖത്തിന്റെ തിളക്കം കൂടും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. റീമാ പത്മകുമാർ, റീംസ്  ഹെർബൽ ബ്യൂട്ടി സൊലൂഷൻസ്, തിരുവനന്തപുരം

Tags:
  • Glam Up
  • Beauty Tips