ചർമത്തിന് തിളക്കവും തെളിച്ചവും നൽകുന്ന ആന്റി ഓക്സിഡന്റ് ആണ് വൈറ്റമിൻ സി. സീറമായും ക്രീമായും ഇവ വിപണിയിലുണ്ട്. പക്ഷേ, ഇതെല്ലാവർക്കും ചേരണമെന്നില്ല. ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.
∙ എക്സിമ, റൊസേഷ്യ, വളരെ വരണ്ടതോ സെൻസിറ്റീവോ ആയ ചർമം, വലുപ്പമുള്ള പഴുത്ത മുഖക്കുരുക്കൾ എന്നിവയുള്ളവർക്ക് വൈറ്റമിൻ സി ഇണങ്ങിയേക്കില്ല.
∙ വൈറ്റമിൻ സി ഉപയോഗിച്ചശേഷം ചർമത്തിൽ ചുവപ്പോ തടിപ്പോ ചൊറിച്ചിലോ വരുന്നുണ്ടെങ്കിൽ വൈറ്റമിൻ സി ഉപയോഗം നിർത്തുക.
∙ മോണിങ് സ്കിൻ കെയർ റുട്ടീനിന്റെ ഭാഗമാണ് വൈറ്റമിൻ സി. ഇതിനു പകരം ഉപയോഗിക്കാവുന്ന സീറം വേറെയുണ്ട്. നിയാസിനമൈഡ് ഒരു ഉദാഹരണമാണ്.
∙ സൂര്യപ്രകാശമേറ്റാൽ വൈറ്റമിൻ സി ഓക്സിഡൈസ്ഡ് ആകും. നിറമില്ലാത്തതോ ഇളം മഞ്ഞ നിറമോ ഉള്ള വൈറ്റമിൻ സി സീറം ഓക്സിഡൈസ് ആകുമ്പോൾ ഡാര്‍ക് ബ്രൗൺ നിറമാകും. നിറം മാറിയാൽ വൈറ്റമിൻ സി ഉപയോഗിക്കുകയേ അരുത്. ഇതു ചർമത്തെ അസ്വസ്ഥമാക്കും.
എയർ ടൈറ്റ് ആയ കടും നിറത്തിലുള്ള കുപ്പിയിൽ ലഭിക്കുന്ന വൈറ്റമിൻ സി സീറം വാങ്ങാം. ഉപയോഗശേഷം മുറുക്കി അടച്ച് സൂര്യപ്രകാശമേൽക്കാതെ വയ്ക്കാനും ഓർക്കുക.
∙ മികച്ച ബ്രാൻഡിലുള്ള നല്ല രീതിയിൽ ക്രമപ്പെടുത്തിയ വൈറ്റമിൻ സി വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.