Wednesday 22 April 2020 09:53 PM IST

കയ്യും കാലും മറക്കല്ലേ...! ലോക് ഡൗൺ കാലത്ത് വീട്ടിൽ ചെയ്യാം മാനിക്യൂർ

Lakshmi Premkumar

Sub Editor

mani

മുഖത്തിന്‌ നൽകുന്ന പ്രാധാന്യത്തോട് കൂടി തന്നെ നമ്മൾ കൈ കാലുകൾക്കും സംരക്ഷണം നൽകണം. ഹൃദയത്തിലേക്കുള്ള വഴിയാണ് നമ്മുടെ കൈകൾ. ഇപ്പോൾ പ്രേത്യേകിച്ചും സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് വൈറസിനെതിരെ പ്രവർത്തിക്കുമ്പോഴും കൈകളുടെ ആരോഗ്യം പ്രധാനമാണ്. കയ്യിലെ ജലാംശം വറ്റി പോയാൽ അതു കൈകൾ ചുളിയാനും വിണ്ടു കീറാനുമുള്ള സാധ്യത വർധിപ്പിക്കും. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സംരക്ഷണ മാർഗം നോക്കാം.

1- ഒന്നാമതായി ഒരു സ്‌ക്രബാണ് വീട്ടിൽ തയാറാക്കുന്നത്. രണ്ടു സ്പൂൺ പഞ്ചസാര പൊടിച്ച് എടുക്കുക. ഇതിലേക്ക് ഒരു ചെറു നാരങ്ങയുടെ പാതി നീരും ഒരു സ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കൈകളിൽ പുരട്ടി വിരലുകൾ കൊണ്ടു നന്നായി മസ്സാജ് ചെയ്യാം. കൈ മുട്ടുകളുടെ താഴെ മുതൽ വിരലുകളുടെ അഗ്രം വരെ ഇത്തരത്തിൽ മൃദുവായി മസാജ് ചെയ്യാം. ഇരുപതു മിനിറ്റു ശേഷം ഇത് പൂർണമായി തുടച്ചെടുക്കുക. അടുത്ത സ്റ്റെപ് പാക്ക് ആണ്

2- സ്‌ക്രബിന് ശേഷം ചെയ്യേണ്ട സംരക്ഷണം ആണ് ഹാൻഡ് പാക്ക്. അലോവേര (കറ്റാർവാഴ )യുടെ പൾപ്പ് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് കുറച്ചു ഒലിവ് ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കൈകളിൽ തേച്ചു പിടിപ്പിച്ച് വെക്കാം. ഇരുപതു മിനിറ്റു ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകാം. ചര്മത്തിന്റെ നിറവും മൃദുത്വവും നിലനിൽക്കാനാണ് അടുത്ത സ്റ്റെപ്.

3- രണ്ടു സ്പൂൺ മഞ്ഞൾ പൊടിയിൽ 6 സ്പൂൺ തൈര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു ബ്രെഷ് ഉപയോഗിച്ച് കൈകളിൽ പുരട്ടാം. ഓരോ ലെയറും ഉണങ്ങുന്നതിനു അനുസരിച്ച് അടുത്ത ലെയർ പുരട്ടാം. ഈ പാക്ക് അരമണിക്കൂർ നേരം വെച്ച ശേഷം കഴുകി കളയാം. കൈകളുടെ കരുവാളിപ്പ് മാറാനും ഏറ്റവും നല്ലൊരു മാത്രമാണിത്.

4- എല്ലാം പാക്കുകളും ഉപയോഗിച്ച ശേഷം കൈകൾ എപ്പോഴും മോയിസ്ചറൈസർ ഉപയോഗിക്കണം. സ്ഥിരമായി നിങ്ങൾ ഉപയോഗിക്കുന്ന മോയിസ്ചറൈസർ തന്നെ മതിയാകും. കൈകളിൽ ഓരോ തുള്ളിയായി പുരട്ടിയ ശേഷം നന്നായി മസ്സാജ്‌ ചെയ്ത് വേണം സ്പ്രെഡ് ചെയ്യാൻ. മോയ്സചറൈർ ഉപയോഗിക്കാത്തവർക്ക് ഒന്നോ രണ്ടോ തുള്ളി ഗ്ലിസറിൻ ഉപയോഗിച്ച് മോയ്സചറൈസിംഗ് ചെയ്യാം.

5- കൈകൾ ഡ്രൈ ആവാതെ നോക്കുകയാണ് കൈ സംരക്ഷണത്തിന്റെ ആദ്യത്തെ കാര്യം. രാത്രി കിടക്കുമ്പോൾ എപ്പോഴും കൈകൾ മോയ്സചറൈസിംഗ് ക്രീം ഉപയോഗിച്ച് മസ്സാജ് ചെയ്യണം. രണ്ടു കൈകളിലെയും വിരലുകൾ കൈ വെള്ളയിൽ വൃത്താകൃതിയിൽ ചലിപ്പിച്ച് മസ്സാജ് ചെയ്യാം. വീട്ടിലിരിക്കുന്ന സമയം ആയതിനാൽ നഖങ്ങൾ വെട്ടി സൂക്ഷിക്കാം.

വിവരങ്ങൾക്ക് കടപ്പാട് - ദീപ്തി സുനിൽ

ബ്യൂട്ടിസോൺ

കലൂർ, കൊച്ചിഹൃദയത്തിലേക്കുള്ള വഴിയാണ് നമ്മുടെ കൈകൾ. ഇപ്പോൾ പ്രേത്യേകിച്ചും സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് വൈറസിനെതിരെ പ്രവർത്തിക്കുമ്പോഴും കൈകളുടെ ആരോഗ്യം പ്രധാനമാണ്. കയ്യിലെ ജലാംശം വറ്റി പോയാൽ അതു കൈകൾ ചുളിയാനും വിണ്ടു കീറാനുമുള്ള സാധ്യത വർധിപ്പിക്കും. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സംരക്ഷണ മാർഗം നോക്കാം.

കലൂർ, കൊച്ചി