Monday 21 April 2025 05:06 PM IST : By സ്വന്തം ലേഖകൻ

ഉന്നത പഠനം... എന്തുകൊണ്ട് ഓസ്ട്രേലിയ, ജോലി സാധ്യതയുള്ള മേഖലകൾ ഏതൊക്കെ? അവസരങ്ങളുമായി ACET

1)-ACET

എൻജിനീയറിങ്, നഴ്‌സിങ്, സോഷ്യൽവർക്ക് ട്രേഡ്, ഐടി തുടങ്ങി വിവിധ മേഖലകളിൽ അനന്ത സാധ്യതകളുള്ള ഓസ്ട്രേലിയയിലേക്കു മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ACET. ഓസ്ട്രേലിയൻ ഗവണ്മെന്റ് രജിസ്റ്റേർഡ് 5 MARA കൺസൾട്ടൻസ് ഉണ്ട് ACET ക്കു കീഴിൽ. ഓസ്ട്രേലിയൻ മൈഗ്രെഷൻ സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നു, ACET ഡയറക്ടറും പ്രിൻസിപ്പൽ മൈഗ്രേഷൻ ഏജന്റുമായ മാത്യൂസ് ഡേവിഡ്.

എന്തുകൊണ്ടാണു കൂടുതൽ ആളുകൾ ഓസ്ട്രേലിയയിലേക്കു മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് ?

സാധ്യതകൾ ഏറെയുള്ള രാജ്യമാണ് ഓസ്ട്രേലിയ. ഏതു മേഖലയിലും ജോലി സാധ്യതകൾ നിരവധിയാണ്. ജോലിക്കു സ്ഥിരതയുണ്ട് എന്നതും പ്രത്യേകതയാണ്. വിദ്യാഭ്യാസമുള്ള സാഹചര്യങ്ങളും ഏറെ അനുകൂലമാണ്. ജീവിത നിലവാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഇതെല്ലാം കൊണ്ടു തന്നെ ഓസ്ട്രേലിയയിലേക്കു മൈഗ്രേറ്റ് ചെയ്യാനും അവിടെ താമസമാക്കാനും ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.

ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചു മലയാളികൾക്ക് അനുയോജ്യമായ രാജ്യമാണോ ഓസ്ട്രേലിയ ?

തീർച്ചയായും. ഇവിടത്തെ സാഹചര്യങ്ങൾ സാമ്പത്തിക- സാമൂഹിക വളർച്ചയ്ക്ക് അനുകൂലമാണ്. കാലാവസ്ഥ, ഭൂമിശാസ്ത്ര സാഹചര്യങ്ങൾ എന്നിവയെല്ലാം തീർത്തും വ്യത്യസ്തപ്പെട്ടതാണ് എന്നു പറയാനാവില്ല. ഇന്ത്യക്കാർക്കു യോജിച്ചു പോകാൻ കഴിയുന്ന സാഹചര്യങ്ങളാണ് അവിടെയുള്ളത്. ഇനി, മലയാളികളുടെ കാര്യം പറയുകയാണെങ്കിൽ വളരെ മികച്ച ഒരു മലയാളി കമ്മ്യൂണിറ്റി തന്നെ ഓസ്ട്രേലിയയിലുണ്ട്.

ഓസ്ട്രേലിയയിലേക്കു മൈഗ്രേറ്റ് ചെയ്യുന്നതു കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ് ?

ഉന്നതവിദ്യാഭ്യാസ സാഹചര്യങ്ങൾ ഏറെയുള്ള രാജ്യമാണ് ഓസ്ട്രേലിയ. പഠനത്തിനു ശേഷം പിആർ എടുക്കാനുള്ള സാഹചര്യമുണ്ട്.  ഇനി നേരിട്ടു പിആർ എടുക്കണമെങ്കിൽ അതിനുള്ള സാഹചര്യങ്ങളും ഇവിടെയുണ്ട്. ജനറൽ സ്‌കിൽ മൈഗ്രേഷൻ എന്ന സംവിധാനം മുഖേന ഇത്തരത്തിൽ പിആർ എടുത്തുകൊണ്ട് ഓസ്ട്രേലിയയിലേക്കു പോകാൻ കഴിയും. പതിനെട്ടു മുതൽ നാല്പത്തഞ്ചു വയസു വരെ പ്രായത്തിനിടയ്ക്കുള്ള ആളുകൾക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. നാട്ടിൽ പ്ലസ്ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും ഇവിടെ ഉപരിപഠനത്തിനു ജോലിക്കും സാധ്യതകൾ ഏറെയാണ്.

acet-4 ഓസ്ട്രേലിയൻ മൈഗ്രേഷനുമായി ബന്ധപ്പെട്ടു ACET നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്

ഓസ്ട്രേലിയയിലേക്കു മൈഗ്രേറ്റ് ചെയ്യുന്നതിനു ജോബ് ഓഫർ നിർബന്ധമാണോ ?

ജനറൽ സ്കിൽ മൈഗ്രേഷൻ എന്ന കാറ്റഗറിയിൽ ജോബ് ഓഫർ ഇല്ലാതെ തന്നെ 18 – 45 വയസ് പ്രായപരിധിയിൽ പെട്ട ആളുകൾക്ക് ഓസ്ട്രേലിയയിലേക്കു മൈഗ്രേറ്റ് ചെയ്യാൻ സാധിക്കും.
മൈഗ്രേഷൻ സംബന്ധിച്ച് ഒട്ടേറെ തട്ടിപ്പുകൾ നടക്കുന്നുണ്ടല്ലോ, ഇത് എങ്ങനെ നേരിടും ?

ഓസ്ട്രേലിയയിലേക്കു മൈഗ്രേഷൻ നടത്തുന്നതു മൈഗ്രേഷൻ ഏജന്റുമാർ മുഖേനയാണ്. മൈഗ്രേഷൻ ഏജന്റുമാരുടെ രജിസ്ട്രേഷനും നിയന്ത്രണവും നിർവഹിക്കുന്ന സർക്കാർ സ്ഥാപനമാണു മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി (MARA). ഔദ്യോഗികമായി ഓഫീസ് ഓഫ് ദി മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി (OMARA) യോഗ്യതയുള്ള പ്രൊഫഷണലുകൾ മാത്രമേ ഇമിഗ്രേഷൻ നടത്തുന്നുള്ളു. ഏജന്റുമാരെ കണ്ടെത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതാണു പ്രധാനം. ഓസ്ട്രേലിയയിൽ ഇമിഗ്രേഷൻ ലോ നേടിയവർക്കു മാത്രമേ MARA പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഉള്ളു. അവരാണ് MARA രജിസ്ട്രേഡ് ഏജന്റുമാർ. രജിസ്ട്രേഷൻ, ഏജന്റുമാരെ കണ്ടെത്തൽ, പരാതികൾ സമർപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ MARA വെബ്‌സൈറ്റിൽ ലഭ്യമാണ്. ശരിയായ ഏജന്റിനെ കണ്ടെത്തിയാൽ തന്നെ പറ്റിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാകും. OMARA രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ഇമിഗ്രേഷൻ ലോ പൂർത്തിയാക്കിയിരിക്കണം.

acet-2

ഓസ്ട്രേലിയയിൽ കൂടുതൽ ജോലി സാധ്യതയുള്ള മേഖലകൾ ഏതൊക്കെയാണ് ?

എൻജിനീയറിങ്, നഴ്‌സിങ്, സോഷ്യൽവർക്ക്, ഹെൽത്, അലൈഡ് ഹെൽത്, ഐടി, ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ, ട്രേഡ് തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസത്തിനും ജോലിക്കും ഏറെ അവസരമുള്ള രാജ്യമാണ് ഓസ്ട്രേലിയ. മൈഗ്രേഷൻ ആഗ്രഹിച്ചു വരുന്നവരിൽ ഏറിയ പങ്കും ഈ മേഖലകളിൽ വർക്കേഴ്സ് കാറ്റഗറിയിലും ഇവിടേക്ക് എത്തുന്നു.

acet-3

ഓസ്ട്രേലിയൻ മൈഗ്രേഷനുമായി ബന്ധപ്പെട്ട് ACET നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണ് ?

ഓസ്ട്രേലിയൻ മൈഗ്രേഷൻ സുഖമമാക്കുക എന്നതാണു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി 5 MARA രജിസ്‌ട്രേഡ് ഏജന്റുമാർ ഉണ്ട് ACET ക്കു കീഴിൽ. ഡാർവിൻ, ക്വീൻസ് ലാൻഡ്, പെർത്ത് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. ജനറൽ സ്‌കിൽഡ് മൈഗ്രേഷൻ, ഗ്ലോബൽ ടാലന്റ് വിസ, എംപ്ലോയർ സ്പോൺസേഡ് വിസ, പേരന്റ് വിസ, പാർട്ട്ണർ വിസ, DAMA എംപ്ലോയ്‌മെന്റ് സ്കോളർഷിപ് തുടങ്ങിയവ ACET വഴി പ്രോസസ് ചെയ്യാം.

acet-5

Kochi Office

ACET Migration and Education Services
Fourth Floor, Smart Centre, Civil Line Rd,
Chembumukku, Vazhakkala, Kochi,
Kerala 682021

Trivandrum Office
ACET Migration Services
1st Floor, Kailas plaza
Pattom Junction, Pattom
695004,Trivandrum, Kerala

AUSTRALIAN OFFICES

Brisbane
Melbourne
Perth
Darwin

Whats App Numbers: Kochi +91 97788 26509, Trivandrum +918086442555,
Australia +61 458 594 887, UAE +971565023499

1300 00 8601 (Australia)
+91 8891315999 (India)
+971 56 502 3499 (UAE)