ADVERTISEMENT

"തീയിൽ മുളച്ചത് കൊണ്ടു തന്നെ വെയിലിന് വാട്ടാൻ കഴിയാത്ത ജീവിതമാണ്. വീഴ്ത്തിക്കളയാൻ വന്ന കാൻസറിന് മുന്നിൽ മാത്രമല്ല അദ്ദേഹം ചിരിച്ചു നിന്നത്. മറ്റേതൊരു മനുഷ്യനാണെങ്കിലും തളർന്നും തകർന്നും പോകുമായിരുന്ന എത്രയോ പ്രതിസന്ധികളെ, അദ്ദേഹം നർമ്മത്തോടെ നേരിട്ടിട്ടുണ്ട്. ഈ നർമ്മബോധം, അനുഭവങ്ങൾ നൽകിയ കണ്ണീരിനെ മറികടക്കാൻ അദ്ദേഹം ശീലിച്ചെടുത്തതാണ്. ആ ചിരി ചിലപ്പോൾ ബഷീറിനെ പോലെ ദാർശനികമാണ്. ഈ ലോകം ഇത്രയേ ഉള്ളൂ എന്ന് കണ്ടെത്തുന്നവർക്ക് മാത്രം സാധിക്കുന്ന ചിരി."- ജീവിതത്തില്‍ നിന്ന് വിട പറഞ്ഞ മഹാനടന്‍ ഇന്നസെന്റിനെ ഓര്‍മിച്ച് എഴുത്തുകാരന്‍ നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

ADVERTISEMENT

സിനിമയിലായാലും ജീവിതത്തിലായാലും കരയിക്കാനല്ല ചിരിപ്പിക്കാനാണ് പാട്. അരനൂറ്റാണ്ടു കാലത്തോളം മലയാള സിനിമാപ്രേക്ഷകരെയും തനിക്ക് ചുറ്റുമുള്ളവരെയും ചിരിപ്പിച്ച ഒരു മനുഷ്യൻ. അങ്ങനെ ഒരു ജന്മം മഹാഭാഗ്യമല്ലേ. ഇന്നസെന്റ് എന്ന നടനും മനുഷ്യനും അങ്ങനെ ഒരു അപൂർവ്വ ജന്മമാണ്. 

അപ്പൻ തെക്കേത്തല വറീതിനല്ലാതെ കുടുംബത്തിലോ നാട്ടിലോ ഉള്ള ആർക്കും ഇന്നസെന്റിനെ കുറിച്ചൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സഹോദരങ്ങളൊക്കെ നന്നായി പഠിച്ചും ജോലി നേടിയും കര പറ്റിയപ്പോഴും പഠനത്തിൽ മണ്ടനായ, ചെയ്ത ജോലികളും ഏർപ്പാടുകളുമൊക്കെ എട്ടു നിലയിൽ പൊട്ടിയ ഇന്നസെന്റിന്റെ ഉള്ളിലെ ഒരേയൊരു ലക്ഷ്യം സിനിമയിൽ അഭിനയിക്കുക എന്നത് മാത്രമായിരുന്നു. താൻ മികച്ച ഒരു അഭിനേതാവല്ല എന്ന് നന്നായി അറിയാമായിരുന്നിട്ടും, ആ സ്വപ്നത്തിലേക്കുള്ള യാത്ര, അതിനു വേണ്ടി നടത്തിയ പ്രയത്നങ്ങൾ....

ADVERTISEMENT

തീയിൽ മുളച്ചത് കൊണ്ടു തന്നെ വെയിലിന് വാട്ടാൻ കഴിയാത്ത ജീവിതമാണ്. വീഴ്ത്തിക്കളയാൻ വന്ന ക്യാൻസറിന് മുന്നിൽ മാത്രമല്ല അദ്ദേഹം ചിരിച്ചു നിന്നത്. മറ്റേതൊരു മനുഷ്യനാണെങ്കിലും തളർന്നും തകർന്നും പോകുമായിരുന്ന എത്രയോ പ്രതിസന്ധികളെ, അദ്ദേഹം 

നർമ്മത്തോടെ നേരിട്ടിട്ടുണ്ട്. ഈ നർമ്മബോധം, അനുഭവങ്ങൾ നൽകിയ കണ്ണീരിനെ മറികടക്കാൻ അദ്ദേഹം ശീലിച്ചെടുത്തതാണ്. ആ ചിരി ചിലപ്പോൾ ബഷീറിനെ പോലെ ദാർശനികമാണ്. ഈ ലോകം ഇത്രയേ ഉള്ളൂ എന്ന് കണ്ടെത്തുന്നവർക്ക് മാത്രം സാധിക്കുന്ന ചിരി.

ADVERTISEMENT

ക്യാൻസറാണെന്നറിഞ്ഞു പ്രാർത്ഥനാശുശ്രൂഷയ്ക്ക് വന്നവരെ കുറിച്ച് വളരെ നർമ്മത്തോടെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. 

അദ്ദേഹം പറഞ്ഞ കഥകളിലൊക്കെ അപ്പനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും ഭാര്യയും മകനുമൊക്കെ കഥാപാത്രങ്ങളായിരുന്നു. കുടുബത്തോടുള്ള അടുപ്പം പോലെയായിരുന്നു സഹപ്രവർത്തകരോടും.  

അരവിന്ദന്റെ 'ചിദംബര'ത്തിൽ ഒരേ ഒരു സീനിൽ ഇന്നസെന്റ് തന്നെ ആയാണെന്ന് തോന്നുന്നു ഇന്നസെന്റ് ഉണ്ട്. തിരിച്ചുനടന്നുപോകുമ്പോൾ അദ്ദേഹം പെട്ടെന്ന് വീഴുന്നത് വളരെ ബ്ലർ ആയി കാണാം. ആ സിനിമയിൽ തിയേറ്ററിൽ പൊട്ടിച്ചിരി ഉയർത്തിയ ഒരേ ഒരു സീനും അതാണ്. 

ഇങ്ങനെ ഒരുപാട് ചിരിപ്പിച്ച മരണമില്ലാത്ത കഥാപാത്രങ്ങളിലൂടേയും എഴുതിയും പറഞ്ഞും ബാക്കിവച്ചുപോയ നർമ്മം തുളുമ്പുന്ന ജീവിതാനുഭവങ്ങളിലൂടെയും നിലക്കാത്ത പൊട്ടിച്ചിരിയായി, പേരുപോലെ തന്നെ അപൂർവ്വമായ ഈ മനുഷ്യനും മരണമില്ലാതെ ഇനിയും നമുക്കിടയിൽ ജീവിക്കും. 

ADVERTISEMENT