ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട്, ‘ദ് വീക്ക്’ വാരികയുടെ സഹകരണത്തോടെ ‘മ്യൂച്വൽ ഫണ്ടുകളിലൂടെ നിങ്ങളുടെ സാമ്പത്തിക ഭാവി മാപ്പ് ചെയ്യു: വ്യക്തിഗത ധനകാര്യവും ജീവിത ലക്ഷ്യങ്ങളും സാധ്യമാക്കു’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ആദിത്യ ബിർള സൺലൈഫിന്റെ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡവലപ്മെന്റ് തലവൻ കെ.എസ്.റാവു, ഫിനാൻസ് വിദഗ്ധരായ രാജേഷ് കൃഷ്ണമൂർത്തി, നിസാരി മഹേഷ് എന്നിവരാണ്ജീ സെമിനാര് നയിച്ചത്. ജീവിത ലക്ഷ്യങ്ങൾ എങ്ങനെ തീരുമാനിക്കണം,എന്താണ് വ്യക്തിഗത ധനകാര്യം, എന്താണ് സാമ്പത്തിക ലക്ഷ്യങ്ങൾ, അതെങ്ങനെ നേടാനാവും, ഈ ലക്ഷ്യങ്ങൾ ഉറപ്പാക്കാൻ മ്യൂച്ച്വൽ ഫണ്ടുകൾ എങ്ങനെ സഹായിക്കുന്നു, തുടങ്ങിയ വിഷയങ്ങളെപ്പറ്റി സെമിനാറിൽ പ്രതിപാദിച്ചു.