Friday 24 March 2023 02:50 PM IST : By സ്വന്തം ലേഖകൻ

അലൈനയുടെ ആകസ്മിക വേർപാടിൽ മനംനൊന്ത് കുടുംബം; ഫ്ലോറിഡയിൽ മലയാളിയായ രണ്ടു വയസ്സുകാരി അന്തരിച്ചു

alaina-mary667

ഫ്ലോറിഡയിലെ മയാമിയിൽ മലയാളിയായ രണ്ടു വയസ്സുകാരി അന്തരിച്ചു. ജാക്സണിന്റെയും മെറീനയുടെയും ഇളയ മകൾ അലൈന മെറി കോട്ടൂർ (2) ആണ് അന്തരിച്ചത്. മിലാനായാണ് മൂത്ത സഹോദരി. വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും വൈകിട്ട് 7.30 മുതൽ 9 വരെയും ഫ്ലോറിഡയിലെ മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വയ്ക്കും.

മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് നാലിനു ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter's Hollywood Memorial Gardens - 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും. അലൈനയുടെ ആകസ്മിക വേർപാടിൽ ബന്ധുമിത്രാദികളും ഫ്ലോറിഡയിലുള്ള മലയാളി സമൂഹവും ദുഃഖം രേഖപ്പെടുത്തി.

Tags:
  • Spotlight