Thursday 28 March 2024 05:17 PM IST : By സ്വന്തം ലേഖകൻ

കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമ പുരസ്കാര നിശ: ‘അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സ്’ 2024ന്റെ വോട്ടിങ് ആരംഭിച്ചു

vfa-2024

കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമ പുരസ്കാര നിശയായ വനിത ഫിലിം അവാർഡ്സിന് അരങ്ങൊരുങ്ങുന്നു. മലയാളക്കര കാത്തിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന താരനിശയ്ക്ക് കൊച്ചിയുടെ മണ്ണിലാണ് വേദിയൊരുങ്ങുന്നത്. മലയാള സിനിമ താരസംഘടനയായ അമ്മയുമായി സഹകരിച്ചാണ് അവാർഡ് നിശ സംഘടിപ്പിക്കുന്നത്.

അസാമാന്യ പ്രകടനങ്ങൾ കൊണ്ട് കലയുടെ കൊടുമുടി കയറിയ ചലച്ചിത്ര പ്രതിഭകൾക്കുള്ള ആദരമാണ് ‘അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സ് 2024ന്റെ മഹാവേദി കാത്തുവച്ചിരിക്കുന്നത്. ഏപ്രിൽ 22ന് എറണാകുളം അങ്കമാലി അഡ്‍ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് ദക്ഷിണേന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ബ്രഹ്മാണ്ഡ താരനിശ സംഘടിപ്പിക്കുന്നത്.

vfa-2024-

2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നുള്ള പ്രകടനങ്ങളാണ് പ്രേക്ഷക വോട്ടിങ്ങിലൂടെ അവാർഡിനായി പരിഗണിക്കും. മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ , ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ , മികച്ച സഹനടി, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖ നടി എന്നിവരെയാകും വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുക.

വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും പരിഗണിക്കാം.

പ്രേക്ഷക വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന പുരസ്കാരത്തിന്റെ നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ‘അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സ് 2024ന്റെ’ ഔദ്യോഗിക പേജ് സന്ദർശിച്ച് പ്രേക്ഷകർക്ക് വിവിധ വിഭാഗങ്ങളിൽ വോട്ട് രേഖപ്പെടുത്താം.

vfa-6

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

∙ ഓരോ വിഭാഗത്തിലും ഏറ്റവും മികച്ചതെന്ന് നിങ്ങൾക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒരു കോളത്തിൽ ഒന്നിലധികം പേരുകൾ പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും.

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാർഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ, എന്നിവയ്ക്കുള്ള അവാർഡ് സിനി മയുടെ നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം.പബ്ലിക്കേഷനിൽ നിക്ഷിപ്തമയിരിക്കും.

വോട്ട് ചെയ്യാൻ ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക.

www.vanitha.in/award