ADVERTISEMENT

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിയുടെ അമ്മയ്ക്ക് വീടു വച്ച് നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തും.

മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചിരുന്നു. ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ റെയില്‍വേ ആണെന്നും ആവുന്നത്ര നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ജോയിയെ ഒഴുക്കിപ്പെട്ട് കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT