വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണു; കാണാതായ നാലു കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷം ജീവനോടെ കണ്ടെത്തി
 
Mail This Article
കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തി. വിമാനം തകര്‍ന്ന് കാട്ടില്‍ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങള്‍ക്കു ശേഷമാണ് കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡന്‍റാണ് കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് അറിയിച്ചത്. ദുര്‍ഘടഘട്ടത്തെ അതിജീവിച്ചത് ഒരു വയസുള്ള കുട്ടി അടക്കമുണ്ട്.
കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘മാന്ത്രിക ദിന’മെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്.
തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനു മുകളിൽവച്ച് കഴിഞ്ഞ മാസം ഒന്നിനാണു തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈയുടെയും (33) ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
 
 
 
 
 
 
 
